Monday, 4 February 2019

പിന്നെയും ചിരിക്കുന്ന ഓളങ്ങൾ

(അക്ഷരദളത്തിൽ  പ്രസിദ്ധീകരിച്ച കഥ) 

Friday, 25 January 2019

പ്രണയം

ഇണക്കമായ്
പ്രണയമായ്
പിണങ്ങാൻ ഇടമായ്....

Wednesday, 16 January 2019

സൗഹൃദം

പിരിയുന്ന സൗഹൃദങ്ങളെല്ലാം
വിരിയുന്നു ഹൃദയത്തിലെപ്പോയും
ഇന്നലെ പൂത്ത വഴിവിളക്കുകളിൽ
നാളെയുടെ കനി വിളയുന്നു

Sunday, 13 January 2019

ഇലയും പൂവും

കാറ്റത്ത് ഇല പറക്കുന്നു
ഞെട്ടറ്റ പൂക്കൾ
കൈകോർക്കുന്നു
എങ്ങോട്ടാണ്
കൂട്ടരേ...
പാതയറിയാത്ത
നേരങ്ങളിൽ
വെള്ളി പൊട്ടുന്ന
മലകളിൽ
മാൻ തുള്ളി വരുന്ന
മേടകളിൽ
മയിലാടുന്ന
താഴ് വരകളിൽ
മേഘം പതഞ്ഞ
ചക്രവാളങ്ങളിൽ
എവിടെക്കാണ്
എവിടെക്കാണ്
കൂട്ടരേ...
അലഞ്ഞും
പറന്നും
ചിരിച്ചും
പുണർന്നും
കൈകോർത്തും
തുള്ളിച്ചാടിയും
എങ്ങോട്ടാണ്
കൂട്ടരേ....

Friday, 11 January 2019

ഹർത്താൽ

വിധവയാകുന്നു ഹർത്താൽ
കൊടി കത്തി വഴി മൂടുന്നു

ഭീതിയായും നീതിയായും മുഷ്ടിചുരുട്ടി
പകൽ വിഴുങ്ങും രീതിയായും
വിധിയുടെ തേർത്തടം പിടിച്ചുവാങ്ങിയും
അഴിഞ്ഞാട്ടത്തിൻ മിന്നലാകാൻ
ഹർത്താലിന്നി പടച്ചട്ട നേടണം

നിരത്തുകളിൻ ആരവം വിഴുങ്ങി
വാർത്തകളിൽ ഭാവം തിങ്ങി
ജനമനസ്സുകളിൽ ഭീതി വിങ്ങി
വീട്ടിലെ ചാരു കസേരയിൽ
ഒരു പകൽ പമ്മി....

കൊടിയും മുദ്രാവാക്യവും മുഴങ്ങി
വഴി നീളെ അനീതി അലറി
നഷ്ടത്തിൻ നോവിൻ നീറ്റൽ
ശുന്യത പടരും നാളെകൾ കാട്ടി

യാത്രികർ, രോഗികൾ, ജോലിക്കാർ
യന്ത്രങ്ങളുപേക്ഷിച്ച വഴികളിൽ
മാന്ത്രികതയോർത്തഭയത്തിനായ്...
ഇന്നലെപ്പെറ്റ ഹർത്താലിനെയോർത്ത്
നോക്കുകുത്തിയാകുന്നു പാവങ്ങൾ

ഹർത്താലിൻ ജന്മം പോക്കറ്റിലിട്ടു
ചെറുത്തുനിൽപ്പിൻ മന്ത്രം നാവിലിട്ടു
നിരത്തിൽ നീതി പോർവിളിച്ചു
മറ്റൊരനീതിയെ വേൾക്കുന്ന
മറുമരുന്നിനെന്തു കാര്യം???

Tuesday, 8 January 2019

അയ്യപ്പൻ

കാട്ടിലെ അയ്യപ്പനെ കൂട്ടിലിട്ടു
നാട്ടിലെ അയ്യപ്പനെ കുരുതിക്കിട്ടു
കാട്ടിലേക്കു പൂക്കൾ കൊടുത്തു വിട്ടു
നാട്ടിലൂടെ ചോരപ്പുഴ ഒഴുക്കി വിട്ടു

നാടു കത്തുന്നു

നാടു കത്തുന്നു
കാടു പടരുന്നു
മാടു പായുന്നു

കൊടികളിൽ നിറങ്ങളിൽ
ആചാരങ്ങളിൽ ബന്ധങ്ങളിൽ
വെടിമരുന്നു നിറക്കുന്നു
നാവിലെ ജപമായ്
നോവിലെ ഇരുളായ്
നഷ്ടത്തിൻ കലിയായ്
നാടു കത്തിക്കുന്നു
കാട്ടുനീതി കൊണ്ടായാലും
ഈ കൊടി പാറും
മാടിന്റെ കൈയ്യിലായെങ്കിലും

കല്ലിലുമുള്ളിലും കത്തുന്ന
പൊരുള്ളിന്റെ പ്രകാശം
മൊന്നെന്നരുളുന്ന പുണ്യഗേഹം
ഞാനോ നീയോ പേരിട്ട ചൈതന്യം
രണ്ടാക്കി മാറ്റുന്ന മാലിന്യം
ചാരാചരശില്പിക്കു നോവില്ലേ?

നെയ്യിലും പൂവിലും മൂടി
മണിയും വായ്താരിയും മുഴക്കി
പട്ടിലും പൂണൂലിലും
ആചാരമൊരുങ്ങി
ദേവനു താഴു ചാർത്തുന്നു
സ്ത്രീയെന്ന ഭേദം
വിലക്കിന്റെ പുതിയ വേദം
ഉരുക്കഴിച്ചു ചിട്ടകൾ
നാടു കത്തിക്കുന്നു
മനസ്സിൽ കാടുപടർത്തുന്നു
മാടുപ്പോലെ അലറുന്നു

ഇന്നിയുമീകൊടിക്കുറയെന്തിന്
മനുഷ്യചാരമൊരുക്കുന്ന വേദമെന്തിന്
ചാരത്തിൽ നിന്നാടും കൊടികളെന്തിന്
ചാവിന്റെ പട്ടുമായി
നാടു നോവിൽ നനഞ്ഞലയുമ്പാൾ
കാടും വേണ്ട മാടും വേണ്ട
വീട്ടിലൊരു തിരി കൊളുത്തണം
നന്മയുടെ വേദം വായിക്കണം