Sunday, 31 December 2017

പുതു വർഷം

പുതു വർഷം പടിവാതിലിൽ
പഴയ വർഷം ചൂട്ടണച്ചു....
പുതു മോടിയിൽ മേളം തിമിർത്തു
പുതു വർഷം മലരണിഞ്ഞു

ഭൂമീ  ഒരിക്കൽ കൂടി സൂര്യനെ  വലം വെച്ചു....
365 1/4  ദിവസങ്ങൾ അങ്ങനെ കള്ളികൾ വരച്ച
ചുവപ്പും കറുപ്പും അക്ഷരങ്ങളിൽ നമ്മൾ എണ്ണി..... 2017.

ഇന്ന് അതിന്റെ അവസാന ദിവസം .... december 31
നാളെ പുതു വര്ഷം..... 2018

നേട്ടങ്ങളും കോട്ടങ്ങളും പുഞ്ചിരിയിലും കണ്ണീരിലും
അനുഭവത്തിന്റെ തീഷ്ണതയോളിപ്പിച്ച കണ്ണാടി
നോക്കുന്ന നേരം....

നാം നമുക്കായി കൽപ്പിച്ച പുതുമയിൽ ആയിരം
ആശംസ തുന്നി ആത്മ മിത്രങ്ങൾക്കു സ്നേഹത്തിന്റെ
മധുരം പങ്കുവെക്കുന്ന നേരം....

നിധിയെന്ന പോലെ കൊതിയോടെ വാരിപ്പുണരുവാൻ
പ്രതീക്ഷകളെ കാക്കുന്ന നേരം....

ഈ നിലാവിന്റെ തണുത്ത കൈയിൽ നീ....
ഉണരുമ്പോൾ....
2018 .... ഉണരുമ്പോൾ....
ഒരു തിരിവെട്ടം കൊളുത്തട്ടെ.....
അക്ഷരം പെയ്യുന്ന പൊന്നിൻ തൂലിക മഷികൊണ്ടു
കോടിയേറട്ടെ....
സ്നേഹിതരേ.... ഒരായിരം പുതുവത്സര ആശംസകൾ......

Saturday, 30 December 2017

New Way


Welcome :: Letters have the ability to craft a wonderful world !!!  This amassment makes me run through this unknown plane. I don’t want to catagorise this blog into a particular label, let it be open, sometimes personal, sometimes political, social, economic etc…..
But remember this not a place for you to hide and fire you emotions in a passive mood before the evening tea…. Living in this present scenario needs a lot of understanding….. without the rush of blood…. without the fuss of passive entity…. Its not an invitation to follow. Its a vision to create thoughts, discussions and chats to believe in the possibility of “an another world”.
Enjoy Reading !!!