ശമ്പരിയുടെ കാട്ടിൽ ചെന്ന
അയ്യപ്പൻ
ഒരു ചോദ്യം തൊടുത്തു
രാമൻ വന്ന വഴിയല്ല
ശബരിയുടെ പ്രായം
Sunday, 30 December 2018
Saturday, 29 December 2018
Wednesday, 26 December 2018
Monday, 24 December 2018
Sunday, 19 August 2018
കരുതൽ....
ഒരു ജനത പകലും രാത്രിയും കണ്ണീരിന്റെ പ്രളയത്തിൽ മുങ്ങി.... ആശ്വാസത്തിന്റെ രോദനമായവർ നെഞ്ചത്തടിക്കുന്നു.... ആരുണ്ട് രക്ഷിക്കാൻ.... ആരുണ്ട് ഒന്ന് സഹായിക്കാൻ....
കാലത്തിനും ചരിത്രത്തിനും പരിചിതമല്ലാത്ത ദുരന്തത്തിന് സാക്ഷിയാവുകയാണ് നമ്മൾ മലയാളികൾ....
തോരാത്ത മഴയും തീരാത്ത വെള്ള പാച്ചിലും...
കൂരയും കൂട്ടരും അതാ വെള്ളത്തിൽ മുങ്ങുന്നു...
നിസ്സഹായതയും ശൂന്യതയും മാത്രം മുന്നിൽ....
ഇന്നി എന്ത് ?
എങ്ങനെ?
ചാനലുകൾ പ്രളയത്തിൽ മുങ്ങി.... ദുരന്ത മുഖത്തേക്ക് ക്യാമറ തിരിഞ്ഞു... അന്യ നാടുകളിൽ ഉള്ളവർ പോലും തത്സമയം കേരളത്തിന്റെ ദയനീയ അവസ്ഥ കണ്ടു...
ചാനലുകളിൽ മാത്രമല്ല.... സോഷ്യൽ മീഡിയയിലും ട്രോളുകൾ നിശബ്ദമായി... അവർ ദുരന്തത്തെ ഓർത്തു വിലപിച്ചു... സഹായത്തിനു അഭ്യർത്ഥിച്ചു....
എന്നാൽ ഇതിനിടയിൽ.... മറ്റൊരു ദുരന്തം തലപൊക്കി.... വ്യാജ സന്ദേശങ്ങൾ
അതിവേഗത്തിൽ ശരിയാണോ എന്ന മാറ്റു നോക്കാതെ ഫോർവേഡ് ചെയ്യപെട്ട സന്ദേശങ്ങൾ ജനങ്ങളെ തെറ്റിധരിപ്പിക്കുകയും പരിഭ്രാന്തരാക്കുകയും ചെയ്തു...
സോഷ്യൽ മീഡിയ ഒരേ സമയം സ്വർണ്ണ നാണയവും കള്ളനാണയവും ആയി.
നമ്മുടെ ആശ്രദ്ധയാണ് ഇത്തരം വ്യാജ സന്ദേശങ്ങൾ പ്രചരിക്കാൻ കാരണം. നമുക്ക് ബോധ്യം ഇല്ലാത്ത കാര്യങ്ങൾ ഫോർവേഡ് ചെയ്യുന്നതിന് മുൻപ് അത് ശരിയാണ് എന്നു ഉറപ്പ് വരുത്താൻ ശ്രദ്ധിക്കുക....
അതിജീവനത്തിന്റെ ഈ ഉദ്യമത്തിൽ കൈകോർക്കുന്നതിനൊപ്പം ഒരൽപ്പം ശ്രദ്ധയോടെ ഈ ദുരന്തത്തെ ഒഴിവാക്കാം....
Friday, 18 May 2018
സെൽഫി
അവൻ കുറിച്ച അവസാനത്തെ സാഹസം !!!
കണ്ടു നിന്നവരൊക്കെ നടുങ്ങി
പക്ഷെ... ഒരു സത്യം മിഴിച്ചു നിന്നു
ഇപ്പോൾ.... അവൻ ഇല്ല !!!
പായുന്ന തീവണ്ടിയുടെ വാതിലിൽ
മരണം പതുങ്ങി നിന്നതറിയാതെ
അവൻ ഒരു സെൽഫി എടുത്തു
വേഗതയായി മരണം പാഞ്ഞു വന്നു
ഒരു ക്ലിക്ക്...........!!!!!
ആ ചിരി പതിഞ്ഞു....
ഇന്നി.... സെൽഫി മാത്രം !!!!
Thursday, 17 May 2018
അർച്ചന
"പേരും നാളും പറയൂ"
"സുനിൽ, ഉത്രം, ആതിര മകം"
"പത്തു രൂപ"
അയാൾ പത്തു രൂപാ നോട്ടു നീട്ടി.
"ഭഗവാനേ രക്ഷിക്കണേ"
രസീത് അയാളുടെ തൊഴുകൈയിലൊതുക്കി അയാൾ ശ്രീ കോവിലിലേക്ക് നോക്കി.
"ദേവീ.... അമ്മേ.... "
അയാൾ പോക്കെറ്റിൽ തപ്പി. കിട്ടിയ രണ്ടു രൂപാ ദക്ഷിണ ഇട്ടു.... എന്റെ ട്രാൻസ്ഫർ പെട്ടെന്ന് ശരിയാക്കണേ.... അയാൾ നിന്നിരുന്ന വരി മെല്ലെ മെല്ലെ മുന്നോട്ട് നീതി... ശ്രീ കോവിലിനു മുന്നിലെത്തിയപ്പോൾ ആ രസീത് ശ്രീ കൊവിലിന്റെ പടിയിൽ വെച്ച് അയാൾ തൊഴുതു പ്രാർത്ഥിച്ചു....
"ദേവീ..... അമ്മേ....രക്ഷിക്കണേ......"
ശ്രീ കോവിൽ കഴിഞ്ഞതും വരി പിരിഞ്ഞു പോയി....
അയാൾ അർച്ചന പ്രസാദം വിതരണം ചെയ്യുന്ന കൗണ്ടറിലേക്ക് പോയി....
അയാൾ പത്ത് രൂപ പോക്കെറ്റിൽ നിന്നെടുത്തുവെച്ചു....
ഒരഞ്ചു മിനിറ്റ് കഴിഞ്ഞു നല്ല പ്രായമുള്ള ഒരാൾ ഒരു തട്ടം നിറയെ വാഴയിലയിൽ വെച്ച് പ്രസാദവുമായി എത്തി.....
അയാൾ ഓരോന്നായി എടുത്തു പേരു വിളിച്ചു.....
"സുനിൽ... ഉത്രം..."
"ഉണ്ടേ..."
അയാൾ മുന്നിൽ ചെന്നു പ്രസാദം വാങ്ങി... 10 രൂപ ആ തട്ടത്തിലേക്കിട്ടു.....
ദൈവവും പരിവാരങ്ങളും സന്തുഷ്ടരായി...
വക്കീലും ഗുമസ്ഥനും പോലെ...
"വക്കീലേ... കേസ് നമ്മൾ ജയിക്കുമോ"
Wednesday, 16 May 2018
അവധികൾ
ഭാരമാണ്.....
തടവറയാണ്.....
ഉറക്കമാണ്......
ഫാനിന്റെ ശബ്ദവും
ചുവരിന്റെ മൗനവും
നാഴികയുടെ അനക്കവും
നിഴലിന്റെ നീളം
കൂടുന്നതും നോക്കി
അതാ കാവൽ നിൽക്കുന്നു.
അവധികൾ
ചോദ്യമാണ്....
നീറ്റലാണ്.....
തിരച്ചിലാണ്.....
ചുമക്കാത്ത പൂക്കാലവും
ചിരിക്കാത്ത വെയിലും
ചിലക്കാത്ത കുയിലും
ഈ തീരത്തു തിരയെണ്ണി
നാളെയെന്ന മണൽ
കുടിലു കൂട്ടി....
Tuesday, 15 May 2018
പുലരി
കിഴക്കു കൊളുത്തി
ഒരു ദിനം കൂടി
പ്രഭാതമൊരുക്കി
നേരം പാഞ്ഞ
നാഴിക വിരലിൽ
ഓർമ്മ ഛായം
കുതിർന്നു പെഴുന്നു
ഇന്നി എന്തെല്ലാം ഒരുക്കണം
സമയത്തിനു പോകണം
ബസിന്റെ നേരം
തുറിക്കുന്ന സമയത്തിനു ......
പത്രം പറന്നു വീഴുന്നു
പുത്രൻ ഉണർന്നു കരയുന്നു
അടുപ്പു ചൂളം വിളിക്കുന്നു
മഴയും വെയിലും നോക്കാതെ
പ്രാതൽ പാത്രം മോറി വെച്ചു
'അമ്മ' ചിറകുള്ള
ജ്വാലയാണ്....
കാലം സഞ്ചി നിറയെ
മുളവടിയുമായി
ഇരമ്പി വരുമ്പോൾ
തിരക്ക് ജട കുലുക്കി
തുള്ളി വരുമ്പോൾ
സാമ്പാറിൻ
മണമുയരുന്നു
അമ്മ ആണ്ടുകളിൽ
എത്ര എത്ര
പുലരികൾ തന്നു !!!!
Monday, 14 May 2018
ചങ്ങാത്തങ്ങൾ
ചന്തം തോന്നും ചങ്ങാടങ്ങൾ
ഓളം കൊഞ്ചിയ താളത്തിൽ
ആടി, പാടി മേളങ്ങൾ....
പൂവോ പൊന്നോ ചങ്ങാതീ....
ഈ പുണ്യം പെഴും നേരങ്ങൾ!!!!
Sunday, 13 May 2018
ഓർമ്മകൾ
പെയ്യുന്നു.....
ബാല്യത്തിൻ
കൈകോർത്തു
നനയുന്നു.....
കൂട്ടുകാരാ.... നമ്മൾ
കളിച്ച വഴിയിൽ
വീണ്ടും കണ്ടുമുട്ടിയെങ്കിൽ.....
Friday, 11 May 2018
നടക്കുമ്പോൾ
നേടാൻ നടക്കുന്നോ???
നോവാൻ നടക്കുന്നോ???
Wednesday, 9 May 2018
ശ്രീ രാമകൃഷ്ണ ഉപനിഷാദ് (പുസ്തക വായന)
Saturday, 5 May 2018
Friday, 4 May 2018
ചങ്ങാതീ....
വരമ്പു തീർത്തു
ചങ്ങാതീ...
നീ കടന്നുപ്പോയ്...
വരമ്പത്തു
പാഴ് പുല്ലുപ്പിടിച്ചു
നാളേറെയായി
ആരോന്നീ വഴി
വരാൻ....
നടപ്പാതയും മാഞ്ഞു....
Thursday, 3 May 2018
പാസ്സ് ബുക്ക്
'I Care U' എന്ന ബോർഡിനപ്പുറം നിന്നു സാങ്കേതികത കൈ മലർത്തി.
സേവനം നിസ്സഹായതയോടെ നോക്കി. I CARE U...
"ATMൽ പൈസ ഇല്ലലോ"
"അത് നിറക്കാൻ ആള് വന്നില്ല"
നിങ്ങൾ മാറു... പുറകിൽ ഒരുപാട് പേരുണ്ട്...
"2 കൗണ്ടറിലും ആൾ ആളില്ലല്ലോ"
"അവർ അവധിയിലാണ്... നിങ്ങൾ മാറു... നിങ്ങളുടെ കാര്യം കഴിഞ്ഞില്ലേ???"
സേവനം എന്നെ തള്ളിമാറ്റി...
I CARE U
ആ ബോർഡ് ഒന്നു കൂടി വായിച്ചു....
അതിനു മുന്നിൽ അതാ അപൂർണ്ണമായ പാസ്സ് ബുക്ക്.....
Wednesday, 2 May 2018
ഒരു പകൽ
പ്രണയം നീന്തി കരക്കെത്തി....
ഉടയാത്ത കുപ്പായത്തിന്റ് ഉടുക്കിൽ ഭാവിയുടെ പാശം കറ തേച്ചു മാഞ്ഞു.... ഒരു അലങ്കാരം പോലെ അവൾ വന്നു.... പട്ടും, പൊന്നും, പാട്ടും കൂടി.... നിലവിളക്കിന്റെ വെളിച്ചത്തിൽ തിളങ്ങി.....
പകൽ മടങ്ങി.... പന്തൽ അഴിഞ്ഞു..... മുറ്റത്തെ ചേറിൽ മഴ തുള്ളി കളിച്ചു..... പുത്തൻ നാമ്പുകൾ ചിരിച്ചു....
Tuesday, 1 May 2018
സമരം
കയർത്തു മെലിഞ്ഞ സമരങ്ങളെ
നിങ്ങൾക്ക് മറവി കൊണ്ടു പൂജ
മൃതിയെന്ന അടയാളമുള്ള സ്മാരകം
Thursday, 5 April 2018
വാർത്തകൾ
Wednesday, 21 March 2018
Tuesday, 20 March 2018
കാത്തിരിപ്പ്
Friday, 2 March 2018
പറവ
പറക്കാനായി കഴിഞ്ഞെങ്കിൽ
മേഘ ചുമരിൽ കുറിച്ചെങ്കിൽ
എന്റെ മികവിൻ ചിത്രങ്ങൾ
മണ്ണിൽ അതിരായി കരുതും
നീയും ഞാനും നാടും വീടും
മുളപൊട്ടുന്ന മുള്ളുകളായി
മേനിമജെടുക്കുന്ന വേലികളിൽ
പറക്കാനല്ല മറക്കാൻ മുറ തേടുന്നു
മോഹിക്കാനല്ല ശാന്തിക്കായി
മനമുരുകുന്നു....
മോഹത്തിൻ മയിൽ പീലി കാത്തു
പേറ്റുനിറയും കാലങ്ങളിൽ
അതിരു മായും ലോകം കണ്ടു
ഞാനന്നു പാടി കിനാവിൽ
വിസ്മയത്തിന് വിരുന്നു ഗാനം
Saturday, 24 February 2018
മധുവെന്നൊരനുജൻ
മദമിളകിയ കൂട്ടരിൽ
ജീവനായലറുന്ന കാഴ്ചകൾ
ജ്വലിക്കുന്നുള്ളിലായി
ജീർണ്ണത വമിക്കുന്ന
ജീവിത വൃണങ്ങളായ്....
ആരാണവർ ????
കാടുകേറുന്ന നാട്ടു നരികളോ ???
വേട്ടക്കു കൊന്നും
കേളിലും മദിച്ചും
കാട്ടു കാഴ്ച്ചയിൽ
രസിച്ചും...
മൃഗവേദം ചിലച്ചും
കാടുകേറുന്ന നാട്ടു നരികൾ ....
നീതിയും ന്യായവും ചൂരലോങ്ങുമ്പോൾ
വിശന്നും വലഞ്ഞും കനിതേടുമ്പോൾ
അനുജന്റെ നേരമറിയാത്ത വിധിയായി
കാട്ടിലവർ കോടതി കൂട്ടുന്നു
നിങ്ങളറിയുക
ഈ വേദന കണ്ടു
പിടയുന്നൊരു അമ്മയുണ്ട്
'മധു'വായാലും 'വിധു'വായാലും
നിധിയാണ്... നീ കേൾക്ക....
അരുമയായി തണലായി
അമ്മ കരുതിയ വരമാണ്...
പോർവിളിച്ചു കാടുകേറുന്ന
'അമ്മ പെറ്റ പൂമ്പാറ്റകളെ
പൂവ് ചാർത്തും ഭൂമി വേണം
പുഞ്ചിരികൊണ്ടൊരു നോട്ടം വേണം
നമ്മളും നിങ്ങളും
അരുമയാക്കുന്ന തോട്ടം വേണം
ഞാനും നീയും നിധി തന്നെ....
കാറ്റായാലും കിളിയായാലും
പാരിനു പുണ്യം തന്നെ......
മധുവിന്ന് കണ്ണീരാണ്
കഥ യിതു കാടത്തമാണ്
സമരവും ചാനൽ പൊലിമയും
പഴമക്കു വിൽക്കുന്ന ശില്പങ്ങളാകും
ഓർമ്മ ചില്ലിൽ ചമയങ്ങളാകും....
വെറും ഒരു നീറ്റലല്ല ഉള്ളിൽ
നാടിൻ ഉള്ളിൽ വെട്ടം വെക്കാൻ
വേദന നീറ്റി വിധി വെമ്പുന്നു
മധുവായിന്നിയൊരനുജനെ
നീതിക്കു കാക്കാൻ കരുത്തായി
നാമെന്ന നിലപാട് പിറക്കണം.
Wednesday, 14 February 2018
Wednesday, 24 January 2018
Wednesday, 17 January 2018
ഞാൻ
അറിയില്ല എന്ന മുഖം മൂടി അണിഞ്ഞവർ
മാറ്റി നിർത്തിയും
അണച്ച് നിർത്തിയും
സൗകര്യം നോക്കുന്ന ബന്ധങ്ങൾ
കിട്ടിയതും
കിട്ടാത്തതും
കനലായി കാത്തവർ....
ഞാൻ കണ്ട സ്നേഹങ്ങൾ
Wednesday, 3 January 2018
തണൽ !!!
നാം നമുക്ക് വേണ്ടി മാറ്റിവെക്കുന്ന ഇടമാണ്....
എനിക്കായി ഞാൻ നിവർത്തിയ തണൽ !!!