മധുവെന്നൊരനുജൻ
മദമിളകിയ കൂട്ടരിൽ
ജീവനായലറുന്ന കാഴ്ചകൾ
ജ്വലിക്കുന്നുള്ളിലായി
ജീർണ്ണത വമിക്കുന്ന
ജീവിത വൃണങ്ങളായ്....
ആരാണവർ ????
കാടുകേറുന്ന നാട്ടു നരികളോ ???
വേട്ടക്കു കൊന്നും
കേളിലും മദിച്ചും
കാട്ടു കാഴ്ച്ചയിൽ
രസിച്ചും...
മൃഗവേദം ചിലച്ചും
കാടുകേറുന്ന നാട്ടു നരികൾ ....
നീതിയും ന്യായവും ചൂരലോങ്ങുമ്പോൾ
വിശന്നും വലഞ്ഞും കനിതേടുമ്പോൾ
അനുജന്റെ നേരമറിയാത്ത വിധിയായി
കാട്ടിലവർ കോടതി കൂട്ടുന്നു
നിങ്ങളറിയുക
ഈ വേദന കണ്ടു
പിടയുന്നൊരു അമ്മയുണ്ട്
'മധു'വായാലും 'വിധു'വായാലും
നിധിയാണ്... നീ കേൾക്ക....
അരുമയായി തണലായി
അമ്മ കരുതിയ വരമാണ്...
പോർവിളിച്ചു കാടുകേറുന്ന
'അമ്മ പെറ്റ പൂമ്പാറ്റകളെ
പൂവ് ചാർത്തും ഭൂമി വേണം
പുഞ്ചിരികൊണ്ടൊരു നോട്ടം വേണം
നമ്മളും നിങ്ങളും
അരുമയാക്കുന്ന തോട്ടം വേണം
ഞാനും നീയും നിധി തന്നെ....
കാറ്റായാലും കിളിയായാലും
പാരിനു പുണ്യം തന്നെ......
മധുവിന്ന് കണ്ണീരാണ്
കഥ യിതു കാടത്തമാണ്
സമരവും ചാനൽ പൊലിമയും
പഴമക്കു വിൽക്കുന്ന ശില്പങ്ങളാകും
ഓർമ്മ ചില്ലിൽ ചമയങ്ങളാകും....
വെറും ഒരു നീറ്റലല്ല ഉള്ളിൽ
നാടിൻ ഉള്ളിൽ വെട്ടം വെക്കാൻ
വേദന നീറ്റി വിധി വെമ്പുന്നു
മധുവായിന്നിയൊരനുജനെ
നീതിക്കു കാക്കാൻ കരുത്തായി
നാമെന്ന നിലപാട് പിറക്കണം.
മദമിളകിയ കൂട്ടരിൽ
ജീവനായലറുന്ന കാഴ്ചകൾ
ജ്വലിക്കുന്നുള്ളിലായി
ജീർണ്ണത വമിക്കുന്ന
ജീവിത വൃണങ്ങളായ്....
ആരാണവർ ????
കാടുകേറുന്ന നാട്ടു നരികളോ ???
വേട്ടക്കു കൊന്നും
കേളിലും മദിച്ചും
കാട്ടു കാഴ്ച്ചയിൽ
രസിച്ചും...
മൃഗവേദം ചിലച്ചും
കാടുകേറുന്ന നാട്ടു നരികൾ ....
നീതിയും ന്യായവും ചൂരലോങ്ങുമ്പോൾ
വിശന്നും വലഞ്ഞും കനിതേടുമ്പോൾ
അനുജന്റെ നേരമറിയാത്ത വിധിയായി
കാട്ടിലവർ കോടതി കൂട്ടുന്നു
നിങ്ങളറിയുക
ഈ വേദന കണ്ടു
പിടയുന്നൊരു അമ്മയുണ്ട്
'മധു'വായാലും 'വിധു'വായാലും
നിധിയാണ്... നീ കേൾക്ക....
അരുമയായി തണലായി
അമ്മ കരുതിയ വരമാണ്...
പോർവിളിച്ചു കാടുകേറുന്ന
'അമ്മ പെറ്റ പൂമ്പാറ്റകളെ
പൂവ് ചാർത്തും ഭൂമി വേണം
പുഞ്ചിരികൊണ്ടൊരു നോട്ടം വേണം
നമ്മളും നിങ്ങളും
അരുമയാക്കുന്ന തോട്ടം വേണം
ഞാനും നീയും നിധി തന്നെ....
കാറ്റായാലും കിളിയായാലും
പാരിനു പുണ്യം തന്നെ......
മധുവിന്ന് കണ്ണീരാണ്
കഥ യിതു കാടത്തമാണ്
സമരവും ചാനൽ പൊലിമയും
പഴമക്കു വിൽക്കുന്ന ശില്പങ്ങളാകും
ഓർമ്മ ചില്ലിൽ ചമയങ്ങളാകും....
വെറും ഒരു നീറ്റലല്ല ഉള്ളിൽ
നാടിൻ ഉള്ളിൽ വെട്ടം വെക്കാൻ
വേദന നീറ്റി വിധി വെമ്പുന്നു
മധുവായിന്നിയൊരനുജനെ
നീതിക്കു കാക്കാൻ കരുത്തായി
നാമെന്ന നിലപാട് പിറക്കണം.
No comments:
Post a Comment