Wednesday, 21 March 2018
Tuesday, 20 March 2018
കാത്തിരിപ്പ്
കളിക്കോപ്പു വിട്ടു കണ്ണൻ
അച്ഛനെ കാത്തിരിപ്പായി
സന്ധ്യ വിളക്കു വെച്ച്
രാമനാമം കേട്ടു മാഞ്ഞു
ഇരുൾ കനത്തു പടർന്നു
ഭീതി ഉണർന്നുമൂളി കനത്തു
വഴി ചൂട്ടു കീറും വരമ്പിലൂടെ
മിഴിവാർന്നൊരമ്പിളി പോലെ
അച്ഛനെത്തും മിഠായിയോടെ
കോലായിലെ ഇരുൾക്കൊപ്പമായി
മുത്തച്ഛന്റെ മടിയിലായി....
കാത്തിരിപ്പിൻ കണ്ണു വാടി.
Friday, 2 March 2018
പറവ
പറവയായി പിറന്നെങ്കിൽ
പറക്കാനായി കഴിഞ്ഞെങ്കിൽ
മേഘ ചുമരിൽ കുറിച്ചെങ്കിൽ
എന്റെ മികവിൻ ചിത്രങ്ങൾ
പറക്കാനായി കഴിഞ്ഞെങ്കിൽ
മേഘ ചുമരിൽ കുറിച്ചെങ്കിൽ
എന്റെ മികവിൻ ചിത്രങ്ങൾ
ഞാനെന്ന പുണ്യം നടക്കും
മണ്ണിൽ അതിരായി കരുതും
നീയും ഞാനും നാടും വീടും
മുളപൊട്ടുന്ന മുള്ളുകളായി
മേനിമജെടുക്കുന്ന വേലികളിൽ
പറക്കാനല്ല മറക്കാൻ മുറ തേടുന്നു
മോഹിക്കാനല്ല ശാന്തിക്കായി
മനമുരുകുന്നു....
മണ്ണിൽ അതിരായി കരുതും
നീയും ഞാനും നാടും വീടും
മുളപൊട്ടുന്ന മുള്ളുകളായി
മേനിമജെടുക്കുന്ന വേലികളിൽ
പറക്കാനല്ല മറക്കാൻ മുറ തേടുന്നു
മോഹിക്കാനല്ല ശാന്തിക്കായി
മനമുരുകുന്നു....
ഒരിക്കളെന്റെ പാഠം
മോഹത്തിൻ മയിൽ പീലി കാത്തു
പേറ്റുനിറയും കാലങ്ങളിൽ
അതിരു മായും ലോകം കണ്ടു
ഞാനന്നു പാടി കിനാവിൽ
വിസ്മയത്തിന് വിരുന്നു ഗാനം
മോഹത്തിൻ മയിൽ പീലി കാത്തു
പേറ്റുനിറയും കാലങ്ങളിൽ
അതിരു മായും ലോകം കണ്ടു
ഞാനന്നു പാടി കിനാവിൽ
വിസ്മയത്തിന് വിരുന്നു ഗാനം
Subscribe to:
Posts (Atom)