Tuesday, 20 March 2018

കാത്തിരിപ്പ്

കളിക്കോപ്പു  വിട്ടു കണ്ണൻ
അച്ഛനെ കാത്തിരിപ്പായി 
സന്ധ്യ വിളക്കു  വെച്ച് 
രാമനാമം  കേട്ടു മാഞ്ഞു 
ഇരുൾ കനത്തു പടർന്നു 
ഭീതി ഉണർന്നുമൂളി കനത്തു 

വഴി ചൂട്ടു  കീറും  വരമ്പിലൂടെ 
മിഴിവാർന്നൊരമ്പിളി പോലെ 
അച്ഛനെത്തും  മിഠായിയോടെ 
കോലായിലെ ഇരുൾക്കൊപ്പമായി 
മുത്തച്ഛന്റെ മടിയിലായി....
കാത്തിരിപ്പിൻ  കണ്ണു വാടി.

No comments:

Post a Comment