Thursday, 5 April 2018

വാർത്തകൾ

കണ്ണും കാതും ചൂഴന്നെടുത്തു 
അലറുന്ന സത്യത്തിന്റെ 
നാവ് പിഴുതെടുത്തു 
രക്തത്തിൽ  പിടയുന്ന 
ശ്വാസത്തെ ചങ്ങലക്കിട്ടു 
പൊഴിയുന്ന  നേരങ്ങൾ 
മിനുക്കാൻ  അച്ചിലിട്ടു 
പാതയോരത്ത  വാർത്തകൾ 
വിൽപ്പനക്കിട്ടു......