എന്നോട് പദ്യം ചൊല്ലാൻ പറഞ്ഞു
അറിയില്ല എന്ന് ഞാനും
അക്ഷരം അറിയില്ലേ എന്നു സാർ
'അക്ഷരം മാത്രമറിഞ്ഞാൽ
പദ്യം ചൊല്ലാനാകുമോ?
Saturday, 14 December 2019
പദ്യം
Saturday, 26 October 2019
Thursday, 15 August 2019
Saturday, 10 August 2019
വൃക്ഷം
വിത്തു വിട്ടുണരുന്നു
ബന്ധനത്തിന്റെ മണ്ണിൽ
വേരിക്കി മുക്തമാകുന്നു
ആകാശത്തിലേക്കെത്തി നോക്കി,
കാറ്റും കിളികളും കൂടുകൂട്ടി,
ഇലയും പൂവും കായും നിറച്ച്,
വ്യ ക്ഷമേ..... നീ കാലത്തിൻ
വിരുന്നൊരുക്കും നന്മയാണ്.....
Tuesday, 30 July 2019
അവധി
വാർത്തകൾ വായിക്കുന്നത് ഹേമചന്ദ്രൻ നായർ.
പുറത്ത് ചെയ്യുന്ന മഴയുടെ പശ്ചാത്തലത്തിൽ രോഹിത്ത് വാർത്തയ്ക്ക് ചെവി കൂർപ്പിച്ചു.
പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 16 ആയി.
ഈശ്വരാ..... അവധിയായിരിക്കണേ.... അവൻ ചെവി റേഡിയോക്ക് അരികിലേയ്ക്ക് ചാഞ്ഞിരുന്നു.
പെട്ടന്ന് അമ്മ മുറിയിലേയ്ക്ക് വന്നു.
"നീ ഇവിടെ ഇരിക്കുന്നാ... സ്കൂളിൽ പോണില്ലേ? വേഗമാകട്ടെ ബസു പോകും"
അവൻ അമ്മയെ നോക്കി മിണ്ടരുത് എന്ന് ആംഗ്യം കാണിച്ചു.
" ഇന്ന് അവധിയൊന്നുമില്ല. സ്കൂളിൽ പോകാൻ നോക്ക് "
അവൻ എഴുന്നേറ്റ് അമ്മയെ തള്ളി പുറത്താക്കി.
ഈ അമ്മയുടെ ഒരു കാര്യം... അവന്റെ മനസ്സ് പിറുപിറുത്തു.
റേഡിയോ ശബ്ദം വീണ്ടും ഉച്ചത്തിലായി
ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന ജില്ലയിലെ എല്ലാ സ്കൂളുകൾക്കും ഇന്നും നാളെയും അവധിയായിരിക്കും.
" അയ്യോ " അവന്റെ മുഖം വാടി
" രോഹിത്ത് ...." അച്ഛനാണ്
"സമയമായി ''
അപ്പോ ക്ലാസ് ടെസ്റ്റ് ഉണ്ട്. ഫിസിക്സ്....അവന്റെ മനസ്സ് കലങ്ങി.... കണ്ണിൽ ഇരുട്ട് കേറുന്ന പ്പോലെ
"ക്ലാസ് ടെസ്റ്റ് ഉള്ള ദിവസമല്ലേ നേരത്തെ പോകണ്ടേ?"
അച്ഛന്റെ ശബ്ദം കടുത്തു
അവൻ എഴുന്നേറ്റ് റേഡിയോ ഓഫ് ചെയ്തു. പുറത്ത് മഴ ഇപ്പോയും കലി തുള്ളുന്നു. നേരെ പെയ്യാത്ത പന്ന മഴ. അവന്റെ കലി പെയ്തു. അവൻ ജനാല തുറന്നു.... മഴത്തുള്ളികൾ അവന്റെ മുഖത്തേയക്ക് തെറിച്ചു വീണു. ആ മഴ തുള്ളിയിലെ തണുപ്പ് അവൻ അറിഞ്ഞതേയില്ല. കുറച്ചു കഴിയുമ്പോൾ ഒരു ഇരമ്പൽ കേൾക്കാം.... സ്കൂൾ ബസ്.....
മഴയിൽ നനഞ്ഞ് ശകടം വാ പിളർന്ന് വരും.. രാക്ഷസൻ.... സ്കൂളിലേക്കെന്നെ ചവച്ചു തുപ്പാൻ.....
" രോഹിത്ത്.. നീ എന്തെടുക്കുവാ " അമ്മ അവന്റെ മുന്നിലെത്തി.
"നീ പോകുന്നില്ലേ?"
"മഴയല്ലേ അമ്മേ"
സങ്കടം വികൃതമാക്കിയ മുഖഭാവത്തോടെ നിന്ന അവനോട് പറഞ്ഞു
"മഴയൊക്കെ എപ്പോയേ കഴിഞ്ഞു. ദാ നോക്ക് "
അമ്മ ജനാലയിലേയ്ക്ക് ചൂണ്ടി. മഴ തീർന്നു. ഇളം വെയിൻ പെയ്യുന്നു. ഇലകൾ ചാഞ്ചാടുന്നു. പൂവുകൾ ചിരിക്കുന്നു. അവൻ മുഖത്ത് കൈവെച്ചു...... എവിടെ ആ മഴത്തുള്ളികൾ ......!!!
" നീ പോകാൻ നോക്ക് "
അമ്മ അടുക്കളയിലേയ്ക്ക് പാഞ്ഞു. റെഡിയോയിൽ നിന്ന് കേൾക്കാനാഗ്രഹിച്ച ആ വാക്കുകൾ അവനിലൂടെ പെയ്തിറങ്ങി... നിർത്താതെ.... പതുങ്ങാതെ....
കനത്ത മഴയെ തുടർന്ന് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും.
അവൻ വീണ്ടും റേഡിയോ വെച്ചു.
" രോഹിത്ത് കളിച്ചോണ്ട് നിൽക്കാതെ വേഗം ഇറങ്ങ് "
അതാ ഫിസിക്സ് ടെസ്റ്റ് ബുക്ക് ..... വാ.... ടാ.....
അവൻ കണ്ണടച്ച് ബുക്കെടുത്ത് ബാഗിലിട്ടു.
Monday, 8 July 2019
ഇവിടെ
ഇഹത്തിലെ ഇരിപ്പിടത്തിന്റെയും
പരത്തിലെ പാർപ്പിടത്തിന്റെയും
ഇഴപ്പൊട്ടിച്ചു കെട്ടിയ പന്തലിൽ
പൂവും നെയ്യും നേദിച്ച്
ആറ്റത്തിന്റെ അദ്വൈതം
കാവിയുടുത്ത് കച്ചവടം
പഠിക്കുന്നു....
Saturday, 6 July 2019
Friday, 5 July 2019
Saturday, 1 June 2019
മുത്തച്ഛി
മുത്തച്ഛി പ്പോയി
വീട്ടിന്റെ കൂട്ടും പ്പോയി
വാതിലിൻ താഴും തേടി
ഒരു കാലം കീശയിൽ
വെറ്റിലച്ചുരുളായി
ഉണർത്തുനേരം കെട്ടു പോയി
സ്നേഹത്തിൻ കിന്നാരം മാഞ്ഞുപ്പോയി
മുറുക്കിന്റെ മണങ്കെട്ടു
വെറ്റിലപ്പെട്ടി ചത്തുപ്പോയി
നിലവിളക്കിൻ തിരി മുങ്ങിപ്പോയി
വെട്ടത്തിൻ പുതപ്പു കളഞ്ഞുപ്പോയി
രാമനും സീതയും വഴി മറന്നു
കുരുന്നുകൾ ടി.വിക്കു മുന്നിലായി
ബന്ധവും സ്വന്തവും
ചാവിന്റെ തിരക്കു നെയ്തു
റാന്തലും റീത്തും മാത്രമായി
സ്നേഹത്തിൻ വിരുന്നുകാലം
ഞങ്ങൾക്കിപ്പോൾ വിസ്മയമായി
Sunday, 12 May 2019
മറവി
മാഞ്ഞു പോയതും
മരവിച്ചു പോയതും
മറവിയെന്നു കൂട്ടി
മാച്ചു കളഞ്ഞതും
മറച്ചു വെച്ചതും
മറവിയെന്നു വിളിച്ചു
മറവിയുടെ പിറവി
മറക്കാത്ത മന്ത്രമാണ്
മറവിയുടെ കൂട്ട്
മരിക്കാത്ത പൊരുളാണ്
Sunday, 31 March 2019
ജീവിതപാഠം 2
മാർച്ച് പടിയിറങ്ങുന്നു....
ഒരു പരീക്ഷാ കാലം കൂടി ക്ലാസ്സ് വിട്ടിറങ്ങുന്നു....
ഇന്നി....
വെക്കേഷൻ....
ക്ലാസ്സില്ല.... കടുംപിടുത്തമില്ല.... പിരിമുറുക്കമില്ല...
എന്നും മനസ്സിന്റെ ഒരു കോണിൽ ഈ സ്വപ്നം വന്നെത്തി നോക്കാറുണ്ടായിരുന്നു. ആ കാലം ഇതാ പൂക്കാൻ പോകുന്നു.....
എല്ലാ കൂട്ടുകാർക്കും നല്ലൊരു അവധിക്കാലം ആശംസിക്കുന്നു....
എങ്കിലും ഒരു ചോദ്യം അവശേഷിക്കുന്നു. എന്താ ഈ അവധിക്കാല സമയത്തു ചെയ്ക? ആവോളം ടി.വി കാണുക,യാത്ര പോവുക, കൂട്ടുകാരുമൊത്ത് കറങ്ങുക, അതോ അവധിക്കാല പഠന ക്ലാസിനു പോകുന്നോ?
സമയം അമൂല്യ നിധിയാണ്. അതിന് നമ്മുടെ ജീവിതത്തിന്റെ വിലയും ഗന്ധവുമുണ്ട്. സമയമില്ലന്നു കരുതി നമ്മൾ മാറ്റിവെച്ചിരുന്ന കാര്യങ്ങൾക്കു വേണ്ടി ഈ സമയം ഉപയോഗിച്ചു കൂടെ?
പത്രം വായിക്കുക, പുസ്തകം വായിക്കുക, വീട്ടിൽ അമ്മയെ സഹായിക്കുക, അപ്പുപ്പന്നും അമ്മൂമ്മയും ഉണ്ടെങ്കിൽ അവരൊടൊപ്പം സമയം ചെലവിടുക,
ജീവിതം ഒരു നല്ല പാട്ടായി തീരട്ടെ .... പാടുന്നതിൽ നമുക്ക് ആനന്ദം.... അതു കേൾക്കുന്നതിൽ മറ്റുള്ളവർക്കാനന്ദം....
Friday, 15 March 2019
ജീവിത പാഠം 1
അനുഭവങ്ങൾ കുറിക്കുന്ന പാഠങ്ങൾ അനവധിയാണ്. ചിലത് നല്ലത് ചിലത് മോഷമായവ, ഏതായാലും അവ കുറിക്കുന്ന പാഠം ജീവിത യാത്രയുടെ സമ്പത്ത് തന്നെയാണ്.
കഴിഞ്ഞ ദിവസം ഞാൻ ഓഫീസിൽ ഇരിക്കുമ്പോൾ ഒരാൾ അയാളുടെ മകളുമായി കടന്നു വന്നു. പ്രിൻസിപ്പാളി നോട് സർട്ടിഫിക്കറ്റിന് അപേക്ഷ നൽകുന്നതിനെപ്പറ്റി സംസാരിച്ചു. ഇയാൾ കടന്നു വരുമ്പോൾ ആദ്യം കണ്ടത് എന്നെയാണ്. ഞാൻ ചിരിച്ചു. അയാൾ ചിരിച്ചില്ല. എന്നെ അറിയും എന്ന ഭാവമേയില്ല. എന്താണ് സംഭവിക്കുന്നത് എന്ന് ഞാൻ ചിന്തിച്ചു. അയാൾ എന്റെ ബന്ധുവാണ്. അയാളുടെ വീട്ടിൽ ഞാൻ കുടുംബസമേതം പ്പോയിട്ടുണ്ട്. നിരവധി അവസരങ്ങളിൽ കാണുകയും സംസാരിക്കുകയും ചെയ്തു. എന്നിട്ട് ഇപ്പോൾ അയാൾക്ക് എന്നെ അറിയാം എന്ന ഭാവമേയില്ല.
മനസ്സിലെ ബന്ധങ്ങളുടെ നിർവ്വചനത്തിന് ഭ്രാന്ത് പിടിച്ചു. സാമൂഹികബോധം ദാഹിച്ചു വലഞ്ഞു. ചെറുതെന്നും വലിതെന്നുമുള്ള ചിന്ത വിഷമാണ്. അയാളുടെ പെരുമാറ്റം എന്തുകൊണ് അങ്ങനെയായി??? ഒരു ചിരിക്കോ പരിചയത്തിനോ അയാൾക്ക് ഒരു തടസ്സവും ഉണ്ടാക്കില്ല. ഇന്നി വലുത്തെന്ന ചിന്തയാണെങ്കിൽ അയാളുടെ പെരുമാറ്റത്തിൽ നിന്ന് അയാക്ക് നിർവൃതിയുടെ അവാച്യമായ അനുഭൂതി കിട്ടി കാണും.
എങ്കിലും മനസ്സിന്റെ ഒരു കോണിൽ ആ അനുഭവത്തിന്റെ കാളിമ പടരുന്നു. ചിന്തയിൽ ഒരു നേരിയ നീറ്റലോടെ ഞാനാ പാഠം മനസ്സിലാക്കുന്നു.....
ഓരോന്നിനും അതിന്റെ ഗതിയുണ്ട്. എപ്പോയും അത് നമ്മുടെ ചിന്തക്കൊത്താക്കണം എന്നില്ല.
Sunday, 3 March 2019
അന്നദാനം
ഇന്ന് അമ്പലത്തിൽ അന്നദാനമുണ്ട്... അതുകൊണ്ട് വീട്ടിൽ ഒന്നും പാകം ചെയ്തില്ല. എല്ലാം തമ്പുരാന്റെ കൃപ... അടുക്കള ഇന്നത്തേക്ക് പൂട്ടിയ സന്തോഷത്തിലാണ് രമണി. അമ്പലത്തിൽ വർഷം മുഴുവൻ അന്നദാനം വേണം എന്ന അഭിപ്രായകരിയാണ്.... സാരമില്ല ഈ ഉത്സവ കാലം തന്നെ വലിയ ഒരു ആശ്വാസമാണ്....
ഒരു നിമിഷം..... എനിക്കൊരു സംശയം ഇത് അന്നദാനമല്ലേ പൊതു സദ്യയല്ലല്ലോ..... ആ എന്തുമാകട്ടെ സദ്യക്കുപ്പോയ രമണി രണ്ടു മണിയായി വീട്ടിലെത്തിയപ്പോൾ
ആകെ വിഷമത്തിലാണ്
എന്തു പറ്റി
എന്തു പറ്റാൻ ഒന്നും കിട്ടിയില്ല.... ജനസാഗരമല്ലേ ..... ക്യൂ നിന്നു തളർന്നു
ഈ ചൂടത്ത് ഇന്നി എത്ര നേരം നിൽക്കേണ്ടി വരുമോ എന്തോ
ഏതായാലും അവിടെ വരെ പോകാനും അമ്പലത്തിൽ തൊഴാന്നും പറ്റിയല്ലോ..... അതു തന്നെ ഭാഗ്യം
അതിന് ആര് അമ്പലത്തിൽ കേറി ഞങ്ങൾ ചെന്നപ്പോൾ തന്നെ ക്യൂവിന് അഞ്ച കിലോമീറ്റർ നീളമുണ്ടായിരുന്ന... അതു കൊണ്ട് നേരെ ക്യൂവിൽ പോയിനിന്നു
ദൈവവും പോയി അന്നവും പോയി
അതാ ഭർത്താവ് ഭക്ഷണ പ്പോതിയുമായി വരുന്നത് കവറിന്റെ കിലുക്കം കേട്ട് രമണി ഔഹിച്ചു.....
ദൈവമേ രക്ഷപ്പെട്ടു.....
Friday, 1 March 2019
Thursday, 28 February 2019
A Soul at Fire
In the battlefield of time
With the pain I roured
In the brave land of life
What to gain is in the brain
Still the dreams laugh loud
Neither with the plundering death
Nor with the painful destiny
The mighty ship of success will
Defeat the wind to find its way.
So shall I roar
When the pain strikes hard
So shall I hear
When the rain sings for me
So shall I wait
When my thoughts taste sweat
So shall I pray
When I suffers the pain
So shall I smile
When my soul dreams high…
So my battlefield… I loves
The platform where history hides
To be witness of
“ a soul at fire…”
Published in Indian Rumination
Wednesday, 27 February 2019
സ്വാതന്ത്ര്യം
ശത്രുവെന്നും മിത്രമെന്നും
അതിരു കാട്ടും
സ്വാതന്ത്യം നേടി
നായാടി നരച്ചും
വായാടി മദിച്ചും
പൊക്രാനിലൊരു
പർണ്ണശാല കെട്ടി
Tuesday, 26 February 2019
രാമരാജ്യം
രാമാ നിനക്കു രാജ്യം വേണ്ടേ
എനിക്കു രാമായണം മതി
യുഗങ്ങളോളം നീ തേർ തെളിക്കൂ
എനിക്കു നിന്റെ ശില്പം മതി
Monday, 25 February 2019
Friday, 25 January 2019
Wednesday, 16 January 2019
സൗഹൃദം
പിരിയുന്ന സൗഹൃദങ്ങളെല്ലാം
വിരിയുന്നു ഹൃദയത്തിലെപ്പോയും
ഇന്നലെ പൂത്ത വഴിവിളക്കുകളിൽ
നാളെയുടെ കനി വിളയുന്നു
Sunday, 13 January 2019
ഇലയും പൂവും
കാറ്റത്ത് ഇല പറക്കുന്നു
ഞെട്ടറ്റ പൂക്കൾ
കൈകോർക്കുന്നു
എങ്ങോട്ടാണ്
കൂട്ടരേ...
പാതയറിയാത്ത
നേരങ്ങളിൽ
വെള്ളി പൊട്ടുന്ന
മലകളിൽ
മാൻ തുള്ളി വരുന്ന
മേടകളിൽ
മയിലാടുന്ന
താഴ് വരകളിൽ
മേഘം പതഞ്ഞ
ചക്രവാളങ്ങളിൽ
എവിടെക്കാണ്
എവിടെക്കാണ്
കൂട്ടരേ...
അലഞ്ഞും
പറന്നും
ചിരിച്ചും
പുണർന്നും
കൈകോർത്തും
തുള്ളിച്ചാടിയും
എങ്ങോട്ടാണ്
കൂട്ടരേ....
Friday, 11 January 2019
ഹർത്താൽ
വിധവയാകുന്നു ഹർത്താൽ
കൊടി കത്തി വഴി മൂടുന്നു
ഭീതിയായും നീതിയായും മുഷ്ടിചുരുട്ടി
പകൽ വിഴുങ്ങും രീതിയായും
വിധിയുടെ തേർത്തടം പിടിച്ചുവാങ്ങിയും
അഴിഞ്ഞാട്ടത്തിൻ മിന്നലാകാൻ
ഹർത്താലിന്നി പടച്ചട്ട നേടണം
നിരത്തുകളിൻ ആരവം വിഴുങ്ങി
വാർത്തകളിൽ ഭാവം തിങ്ങി
ജനമനസ്സുകളിൽ ഭീതി വിങ്ങി
വീട്ടിലെ ചാരു കസേരയിൽ
ഒരു പകൽ പമ്മി....
കൊടിയും മുദ്രാവാക്യവും മുഴങ്ങി
വഴി നീളെ അനീതി അലറി
നഷ്ടത്തിൻ നോവിൻ നീറ്റൽ
ശുന്യത പടരും നാളെകൾ കാട്ടി
യാത്രികർ, രോഗികൾ, ജോലിക്കാർ
യന്ത്രങ്ങളുപേക്ഷിച്ച വഴികളിൽ
മാന്ത്രികതയോർത്തഭയത്തിനായ്...
ഇന്നലെപ്പെറ്റ ഹർത്താലിനെയോർത്ത്
നോക്കുകുത്തിയാകുന്നു പാവങ്ങൾ
ഹർത്താലിൻ ജന്മം പോക്കറ്റിലിട്ടു
ചെറുത്തുനിൽപ്പിൻ മന്ത്രം നാവിലിട്ടു
നിരത്തിൽ നീതി പോർവിളിച്ചു
മറ്റൊരനീതിയെ വേൾക്കുന്ന
മറുമരുന്നിനെന്തു കാര്യം???
Thursday, 10 January 2019
Tuesday, 8 January 2019
അയ്യപ്പൻ
കാട്ടിലെ അയ്യപ്പനെ കൂട്ടിലിട്ടു
നാട്ടിലെ അയ്യപ്പനെ കുരുതിക്കിട്ടു
കാട്ടിലേക്കു പൂക്കൾ കൊടുത്തു വിട്ടു
നാട്ടിലൂടെ ചോരപ്പുഴ ഒഴുക്കി വിട്ടു
നാടു കത്തുന്നു
നാടു കത്തുന്നു
കാടു പടരുന്നു
മാടു പായുന്നു
കൊടികളിൽ നിറങ്ങളിൽ
ആചാരങ്ങളിൽ ബന്ധങ്ങളിൽ
വെടിമരുന്നു നിറക്കുന്നു
നാവിലെ ജപമായ്
നോവിലെ ഇരുളായ്
നഷ്ടത്തിൻ കലിയായ്
നാടു കത്തിക്കുന്നു
കാട്ടുനീതി കൊണ്ടായാലും
ഈ കൊടി പാറും
മാടിന്റെ കൈയ്യിലായെങ്കിലും
കല്ലിലുമുള്ളിലും കത്തുന്ന
പൊരുള്ളിന്റെ പ്രകാശം
മൊന്നെന്നരുളുന്ന പുണ്യഗേഹം
ഞാനോ നീയോ പേരിട്ട ചൈതന്യം
രണ്ടാക്കി മാറ്റുന്ന മാലിന്യം
ചാരാചരശില്പിക്കു നോവില്ലേ?
നെയ്യിലും പൂവിലും മൂടി
മണിയും വായ്താരിയും മുഴക്കി
പട്ടിലും പൂണൂലിലും
ആചാരമൊരുങ്ങി
ദേവനു താഴു ചാർത്തുന്നു
സ്ത്രീയെന്ന ഭേദം
വിലക്കിന്റെ പുതിയ വേദം
ഉരുക്കഴിച്ചു ചിട്ടകൾ
നാടു കത്തിക്കുന്നു
മനസ്സിൽ കാടുപടർത്തുന്നു
മാടുപ്പോലെ അലറുന്നു
ഇന്നിയുമീകൊടിക്കുറയെന്തിന്
മനുഷ്യചാരമൊരുക്കുന്ന വേദമെന്തിന്
ചാരത്തിൽ നിന്നാടും കൊടികളെന്തിന്
ചാവിന്റെ പട്ടുമായി
നാടു നോവിൽ നനഞ്ഞലയുമ്പാൾ
കാടും വേണ്ട മാടും വേണ്ട
വീട്ടിലൊരു തിരി കൊളുത്തണം
നന്മയുടെ വേദം വായിക്കണം
Sunday, 6 January 2019
ചാവേറ്
മരണം കൊണ്ടെന്റെ
മണത്തിൻ
കുപ്പി പൊട്ടിച്ചു
രക്തം കൊണ്ടെന്റെ
ജന്മത്തിൻ
ചായം പൊട്ടിച്ചു
ഞാനെന്ന മണൽപ്പൂവിൽ
തിര വന്നുപ്പോയപ്പോലെ
ഞാനെന്ന മരച്ചോലയിൽ
മഴുവന്നിടം കുറിച്ചപ്പോലെ
അസ്തമയമൊരൂയമെറിയുന്നു
പകൽ പിണങ്ങുന്ന നേരത്ത്
ചാവ് ചങ്കിൽ കരുത്താകുന്നു
ഞാൻ ചാവേറാകുന്നു
എന്നിലൊരു കാലമുദിക്കുന്നു
എന്നിലൊരു കാളിമ തെളിയുന്നു
എന്നിലെ നോവിൻ വേരുകൾ
എന്നിലൊരു പൂ ബാക്കിവെക്കുന്നു
ഞാനൊരു വിരാമമല്ല
ഞാനൊരു വിരോദമല്ല
ഞാനെത്തേണ്ടതാമിടമിന്നു
ചുങ്കം ചാർത്തി ചാവ്
ചാവേറാകുന്നു ഞാൻ
ഞാനില്ലിന്നി.....
ഓർമ്മഫലകത്തിലെ പേരായ്
ചിരി പടർന്ന നേരമായ്
തപിച്ചലഞ്ഞ നോവായ്
കലഹിച്ചലറിയ കലിയായ്
ഞാനില്ലിന്നി....
ചാവു ഒരു പിടി മണ്ണിട്ടു
ചാറി നിന്ന മഴ പൂവിട്ടു
പേരില്ലാതൊരക്കമിട്ടു
മറ്റൊരു ചാവേറെന്നു മുദ്രയിട്ടു
(KSTA തിരുവനന്തപുരം ജില്ലാ അദ്ധ്യാപക കലോത്സവത്തിന് രണ്ടാം സമ്മാനം ലഭിച്ച കവിത)
Saturday, 5 January 2019
ഉയരങ്ങളിലേയ്ക്ക്...
എത്ര നേരമീ തണലോത്തണയുന്നു
എത്ര പറക്കാനാശിച്ചീ നിഴൽ നീളുമ്പോൾ
ഉയരങ്ങളെത്ര ചിമ്മിനക്ഷത്രങ്ങളായ്
ചിറകുയരാത്ത നാളുകൾ തപിക്കലായ്
ഉരിക്കലീ വിങ്ങലിൻ വക്കത്ത്
നീ ഉയരങ്ങളിലെ തുഞ്ചത്ത്
വെറുതെ കിന്നരിച്ച സ്വപ്നങ്ങൾ
വെറുക്കാൻ ബാക്കിയായ നേരങ്ങൾ
എന്റെ സ്വപ്നത്തിനൊപ്പം നടന്നവർ
എന്നിൽ വെളിച്ചമായ് പടർന്നവർ
തണിലിന്റെ നിറമായ് തെളിഞ്ഞവർ
താനേ മറയുന്ന നാളുകളായ്
ഒരിക്കലുടഞ്ഞ ഓളങ്ങളായ്
ഒരിക്കന്നുരഞ്ഞ തിരകളായ്
ഒരിക്കൽ വീശുന്ന മാരുതിയായ്
നാഴിക പായുന്നു കാലമായ്
ഉയരങ്ങളിലെ ചിലർ നീട്ടിയ നാളങ്ങൾ
ബാക്കിയാകുന്ന കാഴ്ച്ചകൾ
ഇന്നിയുമെത്ര നേരമെന്നറിയില്ല
എത്ര പറക്കുന്നമെന്നു തിരിയില്ല
(അദ്ധാപക കലോത്സവത്തിൽ ഒന്നാം സമ്മാനം നേടിയ കവിത)