കാറ്റത്ത് ഇല പറക്കുന്നു
ഞെട്ടറ്റ പൂക്കൾ
കൈകോർക്കുന്നു
എങ്ങോട്ടാണ്
കൂട്ടരേ...
പാതയറിയാത്ത
നേരങ്ങളിൽ
വെള്ളി പൊട്ടുന്ന
മലകളിൽ
മാൻ തുള്ളി വരുന്ന
മേടകളിൽ
മയിലാടുന്ന
താഴ് വരകളിൽ
മേഘം പതഞ്ഞ
ചക്രവാളങ്ങളിൽ
എവിടെക്കാണ്
എവിടെക്കാണ്
കൂട്ടരേ...
അലഞ്ഞും
പറന്നും
ചിരിച്ചും
പുണർന്നും
കൈകോർത്തും
തുള്ളിച്ചാടിയും
എങ്ങോട്ടാണ്
കൂട്ടരേ....
No comments:
Post a comment