Sunday, 31 March 2019

ജീവിതപാഠം 2

മാർച്ച് പടിയിറങ്ങുന്നു....
ഒരു പരീക്ഷാ കാലം കൂടി ക്ലാസ്സ് വിട്ടിറങ്ങുന്നു....
ഇന്നി....
വെക്കേഷൻ....
ക്ലാസ്സില്ല.... കടുംപിടുത്തമില്ല.... പിരിമുറുക്കമില്ല...
എന്നും മനസ്സിന്റെ ഒരു കോണിൽ ഈ സ്വപ്നം വന്നെത്തി നോക്കാറുണ്ടായിരുന്നു. ആ കാലം ഇതാ പൂക്കാൻ പോകുന്നു.....
എല്ലാ കൂട്ടുകാർക്കും നല്ലൊരു അവധിക്കാലം ആശംസിക്കുന്നു....

എങ്കിലും ഒരു ചോദ്യം അവശേഷിക്കുന്നു. എന്താ ഈ അവധിക്കാല സമയത്തു ചെയ്ക? ആവോളം ടി.വി കാണുക,യാത്ര പോവുക, കൂട്ടുകാരുമൊത്ത് കറങ്ങുക, അതോ അവധിക്കാല പഠന ക്ലാസിനു പോകുന്നോ?

സമയം അമൂല്യ നിധിയാണ്. അതിന് നമ്മുടെ ജീവിതത്തിന്റെ വിലയും ഗന്ധവുമുണ്ട്. സമയമില്ലന്നു കരുതി നമ്മൾ മാറ്റിവെച്ചിരുന്ന കാര്യങ്ങൾക്കു വേണ്ടി ഈ സമയം ഉപയോഗിച്ചു കൂടെ?
പത്രം വായിക്കുക, പുസ്തകം വായിക്കുക, വീട്ടിൽ അമ്മയെ സഹായിക്കുക, അപ്പുപ്പന്നും അമ്മൂമ്മയും ഉണ്ടെങ്കിൽ അവരൊടൊപ്പം സമയം ചെലവിടുക,

ജീവിതം ഒരു നല്ല പാട്ടായി തീരട്ടെ .... പാടുന്നതിൽ നമുക്ക് ആനന്ദം.... അതു കേൾക്കുന്നതിൽ മറ്റുള്ളവർക്കാനന്ദം....

Friday, 15 March 2019

ജീവിത പാഠം 1

അനുഭവങ്ങൾ കുറിക്കുന്ന പാഠങ്ങൾ അനവധിയാണ്. ചിലത് നല്ലത് ചിലത് മോഷമായവ, ഏതായാലും അവ കുറിക്കുന്ന പാഠം ജീവിത യാത്രയുടെ സമ്പത്ത് തന്നെയാണ്.

കഴിഞ്ഞ ദിവസം ഞാൻ ഓഫീസിൽ ഇരിക്കുമ്പോൾ ഒരാൾ അയാളുടെ മകളുമായി കടന്നു വന്നു. പ്രിൻസിപ്പാളി നോട് സർട്ടിഫിക്കറ്റിന് അപേക്ഷ നൽകുന്നതിനെപ്പറ്റി സംസാരിച്ചു. ഇയാൾ കടന്നു വരുമ്പോൾ ആദ്യം കണ്ടത് എന്നെയാണ്. ഞാൻ ചിരിച്ചു. അയാൾ ചിരിച്ചില്ല. എന്നെ അറിയും എന്ന ഭാവമേയില്ല. എന്താണ് സംഭവിക്കുന്നത് എന്ന് ഞാൻ ചിന്തിച്ചു. അയാൾ എന്റെ ബന്ധുവാണ്. അയാളുടെ വീട്ടിൽ ഞാൻ കുടുംബസമേതം പ്പോയിട്ടുണ്ട്. നിരവധി അവസരങ്ങളിൽ കാണുകയും സംസാരിക്കുകയും ചെയ്തു. എന്നിട്ട് ഇപ്പോൾ അയാൾക്ക് എന്നെ അറിയാം എന്ന ഭാവമേയില്ല.

മനസ്സിലെ ബന്ധങ്ങളുടെ നിർവ്വചനത്തിന് ഭ്രാന്ത് പിടിച്ചു. സാമൂഹികബോധം ദാഹിച്ചു വലഞ്ഞു. ചെറുതെന്നും വലിതെന്നുമുള്ള ചിന്ത വിഷമാണ്. അയാളുടെ പെരുമാറ്റം എന്തുകൊണ് അങ്ങനെയായി??? ഒരു ചിരിക്കോ പരിചയത്തിനോ അയാൾക്ക് ഒരു തടസ്സവും ഉണ്ടാക്കില്ല. ഇന്നി വലുത്തെന്ന ചിന്തയാണെങ്കിൽ അയാളുടെ പെരുമാറ്റത്തിൽ നിന്ന് അയാക്ക് നിർവൃതിയുടെ അവാച്യമായ അനുഭൂതി കിട്ടി കാണും.

എങ്കിലും മനസ്സിന്റെ ഒരു കോണിൽ ആ അനുഭവത്തിന്റെ കാളിമ പടരുന്നു. ചിന്തയിൽ ഒരു നേരിയ നീറ്റലോടെ ഞാനാ പാഠം മനസ്സിലാക്കുന്നു.....
ഓരോന്നിനും അതിന്റെ ഗതിയുണ്ട്. എപ്പോയും അത് നമ്മുടെ ചിന്തക്കൊത്താക്കണം എന്നില്ല.

Sunday, 3 March 2019

അന്നദാനം

ഇന്ന് അമ്പലത്തിൽ അന്നദാനമുണ്ട്‌... അതുകൊണ്ട് വീട്ടിൽ ഒന്നും പാകം ചെയ്തില്ല. എല്ലാം തമ്പുരാന്റെ കൃപ... അടുക്കള ഇന്നത്തേക്ക് പൂട്ടിയ സന്തോഷത്തിലാണ് രമണി. അമ്പലത്തിൽ വർഷം മുഴുവൻ അന്നദാനം വേണം എന്ന അഭിപ്രായകരിയാണ്.... സാരമില്ല ഈ ഉത്സവ കാലം തന്നെ വലിയ ഒരു ആശ്വാസമാണ്....

ഒരു നിമിഷം..... എനിക്കൊരു സംശയം ഇത് അന്നദാനമല്ലേ പൊതു സദ്യയല്ലല്ലോ..... ആ എന്തുമാകട്ടെ സദ്യക്കുപ്പോയ രമണി രണ്ടു മണിയായി വീട്ടിലെത്തിയപ്പോൾ
ആകെ വിഷമത്തിലാണ്
എന്തു പറ്റി
എന്തു പറ്റാൻ ഒന്നും കിട്ടിയില്ല.... ജനസാഗരമല്ലേ ..... ക്യൂ നിന്നു തളർന്നു
ഈ ചൂടത്ത് ഇന്നി എത്ര നേരം നിൽക്കേണ്ടി വരുമോ എന്തോ
ഏതായാലും അവിടെ വരെ പോകാനും അമ്പലത്തിൽ തൊഴാന്നും പറ്റിയല്ലോ..... അതു തന്നെ ഭാഗ്യം

അതിന് ആര് അമ്പലത്തിൽ കേറി ഞങ്ങൾ ചെന്നപ്പോൾ തന്നെ ക്യൂവിന് അഞ്ച കിലോമീറ്റർ നീളമുണ്ടായിരുന്ന... അതു കൊണ്ട് നേരെ ക്യൂവിൽ പോയിനിന്നു

ദൈവവും പോയി അന്നവും പോയി

അതാ ഭർത്താവ് ഭക്ഷണ പ്പോതിയുമായി വരുന്നത് കവറിന്റെ കിലുക്കം കേട്ട് രമണി ഔഹിച്ചു.....

ദൈവമേ രക്ഷപ്പെട്ടു.....

Friday, 1 March 2019

യുദ്ധം

യുദ്ധം തുടങ്ങി
പത്രം കരഞ്ഞു
പുത്രൻ ചോദിച്ചു
നാളെ അവധിയാണോ?
നാളെയോ????...
അച്ഛൻ കുഴങ്ങി !!!