വാർത്തകൾ വായിക്കുന്നത് ഹേമചന്ദ്രൻ നായർ.
പുറത്ത് ചെയ്യുന്ന മഴയുടെ പശ്ചാത്തലത്തിൽ രോഹിത്ത് വാർത്തയ്ക്ക് ചെവി കൂർപ്പിച്ചു.
പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 16 ആയി.
ഈശ്വരാ..... അവധിയായിരിക്കണേ.... അവൻ ചെവി റേഡിയോക്ക് അരികിലേയ്ക്ക് ചാഞ്ഞിരുന്നു.
പെട്ടന്ന് അമ്മ മുറിയിലേയ്ക്ക് വന്നു.
"നീ ഇവിടെ ഇരിക്കുന്നാ... സ്കൂളിൽ പോണില്ലേ? വേഗമാകട്ടെ ബസു പോകും"
അവൻ അമ്മയെ നോക്കി മിണ്ടരുത് എന്ന് ആംഗ്യം കാണിച്ചു.
" ഇന്ന് അവധിയൊന്നുമില്ല. സ്കൂളിൽ പോകാൻ നോക്ക് "
അവൻ എഴുന്നേറ്റ് അമ്മയെ തള്ളി പുറത്താക്കി.
ഈ അമ്മയുടെ ഒരു കാര്യം... അവന്റെ മനസ്സ് പിറുപിറുത്തു.
റേഡിയോ ശബ്ദം വീണ്ടും ഉച്ചത്തിലായി
ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന ജില്ലയിലെ എല്ലാ സ്കൂളുകൾക്കും ഇന്നും നാളെയും അവധിയായിരിക്കും.
" അയ്യോ " അവന്റെ മുഖം വാടി
" രോഹിത്ത് ...." അച്ഛനാണ്
"സമയമായി ''
അപ്പോ ക്ലാസ് ടെസ്റ്റ് ഉണ്ട്. ഫിസിക്സ്....അവന്റെ മനസ്സ് കലങ്ങി.... കണ്ണിൽ ഇരുട്ട് കേറുന്ന പ്പോലെ
"ക്ലാസ് ടെസ്റ്റ് ഉള്ള ദിവസമല്ലേ നേരത്തെ പോകണ്ടേ?"
അച്ഛന്റെ ശബ്ദം കടുത്തു
അവൻ എഴുന്നേറ്റ് റേഡിയോ ഓഫ് ചെയ്തു. പുറത്ത് മഴ ഇപ്പോയും കലി തുള്ളുന്നു. നേരെ പെയ്യാത്ത പന്ന മഴ. അവന്റെ കലി പെയ്തു. അവൻ ജനാല തുറന്നു.... മഴത്തുള്ളികൾ അവന്റെ മുഖത്തേയക്ക് തെറിച്ചു വീണു. ആ മഴ തുള്ളിയിലെ തണുപ്പ് അവൻ അറിഞ്ഞതേയില്ല. കുറച്ചു കഴിയുമ്പോൾ ഒരു ഇരമ്പൽ കേൾക്കാം.... സ്കൂൾ ബസ്.....
മഴയിൽ നനഞ്ഞ് ശകടം വാ പിളർന്ന് വരും.. രാക്ഷസൻ.... സ്കൂളിലേക്കെന്നെ ചവച്ചു തുപ്പാൻ.....
" രോഹിത്ത്.. നീ എന്തെടുക്കുവാ " അമ്മ അവന്റെ മുന്നിലെത്തി.
"നീ പോകുന്നില്ലേ?"
"മഴയല്ലേ അമ്മേ"
സങ്കടം വികൃതമാക്കിയ മുഖഭാവത്തോടെ നിന്ന അവനോട് പറഞ്ഞു
"മഴയൊക്കെ എപ്പോയേ കഴിഞ്ഞു. ദാ നോക്ക് "
അമ്മ ജനാലയിലേയ്ക്ക് ചൂണ്ടി. മഴ തീർന്നു. ഇളം വെയിൻ പെയ്യുന്നു. ഇലകൾ ചാഞ്ചാടുന്നു. പൂവുകൾ ചിരിക്കുന്നു. അവൻ മുഖത്ത് കൈവെച്ചു...... എവിടെ ആ മഴത്തുള്ളികൾ ......!!!
" നീ പോകാൻ നോക്ക് "
അമ്മ അടുക്കളയിലേയ്ക്ക് പാഞ്ഞു. റെഡിയോയിൽ നിന്ന് കേൾക്കാനാഗ്രഹിച്ച ആ വാക്കുകൾ അവനിലൂടെ പെയ്തിറങ്ങി... നിർത്താതെ.... പതുങ്ങാതെ....
കനത്ത മഴയെ തുടർന്ന് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും.
അവൻ വീണ്ടും റേഡിയോ വെച്ചു.
" രോഹിത്ത് കളിച്ചോണ്ട് നിൽക്കാതെ വേഗം ഇറങ്ങ് "
അതാ ഫിസിക്സ് ടെസ്റ്റ് ബുക്ക് ..... വാ.... ടാ.....
അവൻ കണ്ണടച്ച് ബുക്കെടുത്ത് ബാഗിലിട്ടു.
Tuesday, 30 July 2019
അവധി
Monday, 8 July 2019
ഇവിടെ
ഇഹത്തിലെ ഇരിപ്പിടത്തിന്റെയും
പരത്തിലെ പാർപ്പിടത്തിന്റെയും
ഇഴപ്പൊട്ടിച്ചു കെട്ടിയ പന്തലിൽ
പൂവും നെയ്യും നേദിച്ച്
ആറ്റത്തിന്റെ അദ്വൈതം
കാവിയുടുത്ത് കച്ചവടം
പഠിക്കുന്നു....
Saturday, 6 July 2019
Friday, 5 July 2019
Subscribe to:
Posts (Atom)