Wednesday, 28 October 2020

അരുത്

അരുത് എന്നു പറഞ്ഞാലും
അകത്തെക്കു വരുന്ന
ചിലരുണ്ട്...
കാലത്തിനും 
കാലനും
പേടി തോന്നുന്ന
ചിലർ !!!

Monday, 26 October 2020

സ്കൂളിനോട്

നമ്മൾ പിരിയുമ്പോൾ 
നിനക്കു പകരക്കാരൻ
ഉണ്ടായിരുന്നു
എനിക്കോ....
ഇനിയും കനൽ അടങ്ങാത്ത
കാലത്തിന്റെ പെരുവഴിയിൽ
ഓർമ്മകൾ ചൂടുന്ന കണ്ണീർ മാത്രം.

Thursday, 22 October 2020

അക്കങ്ങൾ

അക്കങ്ങളായ്
സായന്തനങ്ങൾ
കൊറോണയുടെ
പുറകേ നടന്നു
നീ വളർന്നോ
നീ തളർന്നോ
നീ എത്ര കാലമുണ്ടാകും
നിൻ്റെ കാലനെന്നുണ്ടാകും
നീ ഏതു വഴിയാ വന്നെ?
നീ പോകുന്നില്ലേ.....?
എന്നും ഈ ചോദ്യങ്ങൾ
വന്നു സായന്തനത്തിൽ
തിര നോക്കി കിടക്കും
ദിവസങ്ങൾ കുത്തിവരച്ച
മണലിൽ
സമയത്തിൻ്റെ തിര
നിർത്താതെ ചിലച്ചു.

Wednesday, 21 October 2020

ഇന്നി എങ്ങോട്ട്?

കാലത്തിന്
കൊറോണ
കൊലുസ്സിട്ടു
ഇന്നി
ഞാനറിയാതെ
നീയെങ്ങോട്ട്
പോകാൻ?

Saturday, 10 October 2020

പകൽ

ചുവന്ന വീഞ്ഞു 
പകർന്ന സന്ധ്യകൾ
കറുത്ത കമ്പളം
പുതച്ചു നിന്ന അമ്പിളി
കലങ്ങിയ കണ്ണുമായി
പകൽ വീഞ്ഞു 
നുകർന്നു ചിരിച്ചു... 
ഈ തുടർക്കഥക്കു 
ഒടുക്കമുണ്ടോ?
എനിക്കൊരു
മോചനമുണ്ടോ?

ഞാൻ

ഞാൻ പൂവാകുന്നത്
അവൾ കണ്ടു... 
അവൾ പൂ ചൂടുന്നത്
അവർ കണ്ടു.... 

Friday, 9 October 2020

അനീതി

അനീതി നടന്നു പോകുന്നത്
അടർന്ന പൂക്കളുടെ മീതെയാണ്
വെയിലും കാറ്റും
സമയവും സാക്ഷിയായപ്പോൾ
ശെരി തെറ്റുകൾ കറുത്ത
കൊട്ടിട്ട് നീതി പീഡത്തിലിരുന്നു
പറഞ്ഞു.... 
സാക്ഷിയുണ്ടല്ലോ
നിന്റെ കാലം ഞാൻ കുറിക്കാം

സന്ധ്യയോട്...

കുഞ്ഞേ, നിനക്ക്
ഞാൻ എന്ന കടൽ തരാം
കരയിൽ നിന്ന് കടൽ കാണുന്നോ
കടൽ നീന്തി കര കാണുന്നോ
കാഴ്ചയുടെ തിര സാക്ഷി
സന്ധ്യേ... നിനക്കുത്തരമുണ്ടോ???

Tuesday, 6 October 2020

മാറ്റം

മഴ മാറി ഇല വാടി
വേരറ്റു കാറ്റിലീ മരവും വാടി
ഋതുക്കൾ മാറി താളവും വാടി
കര വാടി പെരുമയും മാറി
മാറ്റത്തിൻ അപേക്ഷ നീറി
ചാകാതെ ചവറായി നാറി

Monday, 5 October 2020

അന്യൻ

അന്യൻ എന്ന വാക്കുള്ള
ലോകമായിരുന്നു അത്.... 
പക്ഷേ എന്നിൽ പടർന്ന തീ
വഴി ചൂട്ടു കത്തിച്ച്
മുമ്പേ നടന്നപ്പോൾ.... 
അടിമക്ക് അന്യൻ എന്ന
വാക്കിന് പോലും 
അവകാശമില്ലെന്ന്
ഞാൻ അറിഞ്ഞു....

ഇഷ്ടം

നഷ്ടപ്പെട്ട ഇഷ്ടം
കഷ്ടപ്പെട്ടു നേടണം 
എന്നുണ്ടായിരുന്നു...
പക്ഷെ
ദുഷ്ടനായതുകൊണ്ട്
ശിഷ്ടമായി ജീവിതം

ചതി

ചതിയുടെ പാളയം വിട്ടു
നാട്ടു വഴിയിലെ പാട്ടു കേട്ടു
പാട്ടിലലിഞ്ഞ കാറ്റ് മൂളി
നീ വൈകിയ നേരമത്രയും
കട്ടു തിന്ന തിരക്കുകൾ
ഒരു മേശയിട്ടു വിരുന്നു കൂട്ടി
ഇന്നി എന്റെ ലോകം നീയാണ്
ഇന്നി ഞാൻ അടിമയല്ല
എന്റെ ശബ്ദത്തിൻ ചാട്ടവാറിൽ
പേടിച്ചു നിൽക്കണ്ടാ.... 
ചതിയുടെ പാളയം ഞാൻ വിട്ടു... 

Friday, 2 October 2020

കൂട്ട്

നിന്റെ കൂട്ടുതേടി
വന്ന എന്റെ ആശകൾ
നനഞ്ഞു നിന്ന്
കാത്തിരിപ്പിൻ
കുട തേടി വന്നപ്പോൾ
ഞാൻ ചോദിച്ചു
"നീ എങ്ങോട്ടാ"
അവൾ എന്തോ
പറഞ്ഞു.... 
അപ്പോയേക്കും
ആ ചിരിയുടെ
ചായ്പ്പിൽ ഒതുങ്ങി
നിന്നിലെ നനവായ്‌
ഞാൻ വല്ലാതെ തണുത്തു.... 

Thursday, 1 October 2020

നീ

എന്റെ ജാലകത്തിന്
ചില്ലിട്ട കുപ്പിവളകളെ
വെയിലിന്റെ 
ദിക്ക് കുറിച്ച്
നിലാവിന്റെ 
വരമ്പു വിരിച്ച്
എനിക്ക് തണലിട്ട
വർണ്ണങ്ങളിൽ
ഒരു വിലാസമേയുള്ളൂ
അതാണ് നീ... 

Friday, 18 September 2020

പട്ടണം

എന്റെ പട്ടണമേ
ലാത്തികൊണ്ടും
ചോരകൊണ്ടും
വലഞ്ഞുവോ?
പ്രതിക്ഷേധത്തിൽ
തെരുവ്
ശ്വാസം
തിരഞ്ഞുവോ?

പകൽ... വിധിയോർത്
വിയർത്ത പട്ടണത്തോട്
വലഞ്ഞ കിതപ്പിനിടെ
ചോദിച്ചു....
നിന്റെ പീഡനകഥ
ഞാൻ എഴുതട്ടേ... 

ചോര കണ്ടു
രസിച്ചോ...
വോട്ടിട്ട
ന്യായങ്ങൾ
വഴി മറന്ന
കാട്ടിൽ
വേടാനാരെന്നറിയാതെ
വേട്ടയെന്തിനെന്നറിയാതെ
ഇര തിരഞ്ഞു സാക്ഷിയായ്‌
ജനാധിപത്യത്തിന്റെ
അരുവിയിൽ
നീയെന്നു നിൻ
മുഖമറിയും.... 

എന്റെ പട്ടണമേ
ഒരു നല്ല
പകൽ വിരിയട്ടേ.... 

Thursday, 17 September 2020

പൂക്കളം

പണിയെടുത്തു...
കൂലി പേപ്പറിൽ ചൂണ്ടി
ഒപ്പിടാൻ പറഞ്ഞു...
"ബാങ്കിൽ വരുമത്രേ...."
പക്ഷേ കാത്തിരിപ്പിന്റെ
മൗനത്തെ തുളച്ചുകൊണ്ട്
മോൻ ചോദിച്ച സൈക്കിൾ
എന്നെ ഇടിച്ചു തെറുപ്പിച്ചു
ഓണമില്ലങ്കിലും
പൂക്കളം നിരന്നു
ചുവന്ന പൂക്കളം !!!!!

Wednesday, 16 September 2020

ദേഷ്യം

കണ്ടുമുട്ടുന്ന
സ്നേഹത്തിന്റെ
പുറത്തൊക്കെ
ചിരി ഒട്ടിച്ച
നേരബോക്കു
ചോദിച്ചു
നിനക്കെന്താ
ഇത്ര ദേഷ്യം
നിനക്കുമാത്രം
സ്നേഹമില്ല....
ദേഷ്യം കണ്ണാടി
നോക്കി....
ഞാൻ 
വിരൂപിയാണോ?
ഞാൻ
പാപമാണോ
മുഖം
ചിരിയുടെ മാത്രം
തറവാടാണോ?
കണ്ണുകൾ മെല്ലെ
അടഞ്ഞു
പേശികൾ അയഞ്ഞു
കൈകൾ തമ്മിലുരഞ്ഞു
കാലുകൾ വഴി തിരഞ്ഞു
മുടി കാറ്റിലുലഞ്ഞു
പുറത്തേക്കുള്ള വഴി
അറിയാതെ ദേഷ്യവും
അകത്തിക്കുള്ള വഴി
അറിയാതെ ചിരിയും
തമ്മിൽ തമ്മിൽ നോക്കി.... 

Tuesday, 15 September 2020

അവസാനം

അവസാന ബസ്സിന്റെ 
ഒച്ചയും വറ്റിയപ്പോയാണ്
അവൻ ബസ്സ് സ്റ്റോപ്പിൽ
എത്തിയത്.... 
ഇന്നി.... 
അവസാന തുള്ളി
ബോധം മറയുവോളം
കൂട്ടിരുന്ന കാത്തിരിപ്പിന്റെ 
തോളിൽ ചാഞ്ഞിരുന്ന്
അവസാന ബസ്സിന്റെ
പുകമണത് 
അസ്തമിക്കാതെ
ഒരു രാത്രി....
മെല്ല നടന്നു... 
ഇരുള് കനത്ത വഴി
ചീവിട് മൂളുന്ന വക്കു
കളിയാക്കുന്ന വഴിവിളക്കുകൾ
തനിച്ചാക്കിയ കറുത്ത ആകാശം
മനസ്സിന്റെ കടുത്ത വേനൽ... 
അവസാന വട്ടം ഞാൻ കാതോർത്തു... 
ഒരു നിലാവ് പോലെ
ബസ്സിന്റെ വെട്ടം
വന്നെങ്കിൽ.... 
അവസാനം
അവസാനം 
ഏതോ ഇരുളിൽ
അവസാനമായി.....

Friday, 11 September 2020

ശവപ്പെട്ടി

ശവപ്പെട്ടിയാകട്ടെ എന്ന്

ശാപം കിട്ടി ഒരു മരത്തിന്

വിധിയാണോ കനിയാണോ

വേരറ്റതെന്നറിയാതെ

ആകാശം മിഴിച്ചു നിന്നു

Wednesday, 9 September 2020

പ്രഭാതം

പത്രം വരുന്ന
ദിവസമേ
പ്രഭാതമുള്ളൂ...
അതുകൊണ്ടു തന്നെ
പത്രമാണ് പതിവ്
പ്രഭാതമല്ല

വാക്ക്

വാക്കിന്റെ 
വാല് പിടിച്ച്
നിലത്തടിച്ചു
മണ്ട പൊട്ടി
ചോരയൊലിച്ചപ്പോൾ
അതിൽ കൈമുക്കി
മുഖത്ത് വേഷമിട്ടു
ഇന്നി ഒരു ചർച്ചയായാലോ?

Tuesday, 8 September 2020

മധുരം

മധുരം കഴിക്കരുത്

ജീവിതം കായ്ക്കും

എന്നാൽ…..

മധുരമറിഞ്ഞേ…. 

കഥ തീരൂ… 

മാന്ത്രികൻ

മേനകെട്ട മനയിലൊരു

മാന്ത്രികനുണ്ട്….

മന്ത്രം പുകച്ചും

വർണ്ണം ജപിച്ചും

കാഴ്ച ചമച്ച രസികൻ!!!


Sunday, 6 September 2020

പണി

കാലം കുറിക്കാത്ത
പണിയുണ്ട്
അതാണ്
മന്ത്രിപ്പണി
കാലം കഴിഞ്ഞാലോ
ശില്പിക്കു പണി

പിരിവ്‌

പിരിക്കുന്നവൻ
മനുഷ്യന്റെ മുഖമുള്ള
മൃഗമാണ്...

ഭോഗിച്ചു വിശക്കുകയും
വിശന്ന് ഭോഗിക്കുകയും
ചെയുന്ന മൃഗം

Wednesday, 29 April 2020

അമ്പലം

അമ്പലങ്ങൾ
കൂടുകളായി
ദൈവങ്ങൾ
കല്ലുകളായി
ഇരുളിന്റെ
അർച്ചനയിൽ
മൗനസഹസ്രജപം
പ്രസാദം നൽകാതെ
മയങ്ങിപ്പോയി.

Friday, 17 April 2020

വായന- കവിതകളുടെ റിപ്പബ്ലിക്ക്- ശ്രീ ബിനുരാജ്

താൻ ജീവിച്ച ലോകത്തിലെ കാഴ്ചകളെയും വായനയെയും ഭാവനയുടെ ചിറകിലേറ്റി പുനർവായന നടത്തുകയാണ് ബിനുരാജിന്റെ 'കവിതയുടെ റിപ്പബ്ലിക്ക്' എന്ന കവിതാസമാഹാരം. ജീവിത സഞ്ചാരത്തിന്റെ വൈവിധ്യമാർന്ന ചിത്രങ്ങൾ കവിതയിലൊരുങ്ങുമ്പോൾ,അവ സംസ്കാരത്തിന്റെയും ആധുനികതയുടെയും പൊള്ളുന്ന തീഷ്ണത വായനകാരിലേക്കു പകരുന്നുണ്ട്. ഇന്നലെകളിൽ വിഷമിച്ചിരിക്കുന്നവന്റെ മുന്നിൽ പെട്ടന്ന് വന്ന മഴയിൽ എല്ലാം മറന്ന് നനയുന്നതിന്റെ കുളിർമയുണ്ട് ഈ വായനാ അനുഭവത്തിന്‌.

എന്റെ മകൻ പഠിക്കാൻ പോകുന്നത്
എന്നെപ്പോലെ നടന്നിട്ടല്ല, സന്തോഷം
പക്ഷേ, മാഷേ
സ്കൂളിലേക്കുള്ള വഴിയും
പഠിക്കാനുള്ളതല്ലേ.....
(സ്കൂളിലേക്കുള്ള വഴി)

ഈ വരികളിൽ കണ്ടു മാഞ്ഞ ഒരു ചിത്രമുണ്ട്. വളരെ ലളിതമായ ഭാഷയിലൂടെ വരച്ചിടുന്ന ചിത്രത്തിൽ അസാധാരണമായ ഒരു അർത്ഥ മൂർച്ചയുണ്ട്. ആധുനികതയിൽ സന്തോഷിക്കുന്നതിനൊപ്പം നഷ്ടത്തിന്റെ ഒരു ഓർമപ്പെടുത്തൽ കൂടി അടയാളപ്പെടുത്തുന്നു.

'കവിതയുടെ റിപ്പബ്ലിക്ക്' എന്ന കവിത ഒരു മനോഹരമായ വായന അനുഭവമാണ്. ആധുനിക രാഷ്ട്രീയ മൈതാനത്തിൽ മുഖം മൂടിയിട്ട് മുദ്രാവാക്യം മുഴക്കുന്ന രാഷ്ട്രീയ 'പത്രാസുകൾ' തുറന്നു കാട്ടുകയാണ് ഈ രചന.

പഠിത്തത്തിലും കലയിലുമൊന്നും
മിടുക്ക് ഇല്ലാതിരുന്ന
കർഷകന്റെ മകൻ
ഇന്നും
പാടത്ത്, ഒറ്റക്കാണ്
എന്ന 'കൃഷിപാഠത്തിലെ' വരികൾ പാടവരമ്പിലൂടെ നടക്കുന്ന കാലത്തോടുള്ള കലഹമാണ്. ഒറ്റപ്പെടലിനോട്.... സ്വാർത്ഥതയോടെ നടന്നു അകലുന്ന ആധുനികതയോട്....

മൂന്ന് ബുധശിഷ്യന്മാർ എന്ന കവിതയിൽ സാമൂഹിക വൈവിധ്യം മനുഷ്യ വ്യവഹാരങ്ങളിൽ പ്രതിഫലിക്കുന്നത് എങ്ങനെ എന്നു കാട്ടിത്തരുന്നു.

മറ്റൊരു ശ്രദ്ധേയയമായ കവിതയാണ് 'വായിച്ചുതീർന്ന പുസ്തകം'. പുസ്തകം ചില്ലിട്ട മനോഹാരിത മാത്രമല്ല.... അവക്ക് പറയാൻ ഒരു പാട് അനുഭവം ഉണ്ട്....

വാകീറിയ ദൈവം ഇരയല്ല
ചിരിയാണ് കരുതിവെച്ചത്

ചിരി എന്ന കവിതയിലെ വരികളാണ് ഇത്. ചിരിയുടെ ചന്തവും ചിന്തയും മാത്രമല്ല ചരിത്രം കൂടി ഇതിൽ വരച്ചിട്ടിരിക്കുന്നു. ചിരി എന്ന് പേരിട്ട ആ കോളേജ് പയ്യൻ വായിച്ചു തീർന്നാലും ചിരി നിർത്തില്ല...

വായനക്കിടയിൽ മാറ്റൊലി കൊണ്ട ചില അനുഭവങ്ങളാണ് ഇവിടെ കുറിച്ചത്. ഈ സമാഹാരത്തിൽ 22 കവിതകളാണ് ഉള്ളത്. ഓരോന്നും നല്ലൊരു വായന അനുഭവം ആയിരുന്നു. ബിനുരാജിന് ഒരായിരം ആശംസകൾ.

വായനയുടെ ലോകത്തിൽ ഏറെ സഞ്ചരിച്ച, ആധുനികതയെ തുറന്ന മനസ്സോടെ ഉൾകൊള്ളുന്ന, പഴമയെ ലാളിക്കുന്ന, ഭാവനാ സമ്പന്നനായ ഒരു ഏകാകിയുണ്ട് ഈ കവിതകളിൽ. അയാളുടെ ആഴമുള്ള കാഴ്ചയും പാട്ടും നമ്മുടെ ജീവിതത്തിലെ വ്യഥകൾക്കും, അലച്ചിലുകൾക്കും, വേട്ടയാടലുകൾക്കും ഒരു ഉത്തരമായിരിക്കും.

ഇന്നി: ഈ കവിതാ സമാഹാരത്തിന്റെ പുറം ചട്ട പ്രശംസ അർഹിക്കുന്നു. പേരിനു ചേരുന്ന ഒരു കലാ കിരീടം.

Sunday, 22 March 2020

നന്ദി

വെട്ടം കാക്കുന്ന നക്ഷത്രങ്ങളേ
നിങ്ങൾ വരച്ച വട്ടമാണ് ലോകം

Tuesday, 10 March 2020

സ്മാരകം

എന്റെ പ്രണയ സ്മാരകത്തിൽ
ഞാൻ ഒരു പൂ അർപ്പിച്ചു
ഇപ്പോഴും അതൊരു
റോസാ പൂ തന്നെ!!!!

Saturday, 7 March 2020

പരീക്ഷ

അക്ഷരങ്ങൾ മുറുക്കി
തുപ്പിയ മുറ്റത്തു
അമ്പിളി, മുഖം
നോക്കി രസിക്കുമ്പോൾ
എന്റെ രാത്രി വിളക്ക്
കൊളുത്തി വെച്ച്
പരീക്ഷ കാവലിരുന്നു
പാവിരിച്ചു ആലസ്യം
പൂണ്ടു കിടന്ന
മോട്ടിന്റെ വിടവിലൂടെ
ഒരു സ്വപ്നത്തിന്റെ
ഗന്ധം കട്ട്
ഉദയം, പടിഞ്ഞാറ് നോക്കി
ഉന്മാദം കുഴിച്ചിട്ടു.

Tuesday, 3 March 2020

വിപ്ലവം

എന്റെ കീശകീറി
കൊടി കട്ട്
വിപ്ലവം ജനിക്കുന്നു
സ്മാരകങ്ങൾക്കു
കല്ലു ചുമന്ന വഴിയിലൂടെ
വെടിമരുന്ന്‌ ചുമക്കുന്നു

Sunday, 1 March 2020

തിരക്ക്

ഒരേ പാളത്തിലൂടെ
അങ്ങോട്ടും ഇങ്ങോട്ടും
ഓടുന്ന തിരക്കുകൾ
തീപിടിച്ചും താളംപിടിച്ചും
തോരാതെ തീരങ്ങൾ
അലയുന്ന നേർച്ചകൾ !!!!

Thursday, 27 February 2020

കഥ

എന്റെ കഥ നീ
വായിക്കണം
കാരണം അതിൽ
എന്നെ പോലൊരു
നീയുണ്ട്....

Wednesday, 26 February 2020

ചായ

പഞ്ചസ്സാരയും തേയിലയും ഇല്ല
എന്നാലും ചായ വേണോ എന്ന്
ഞാൻ ചോദിച്ചു......
ആ ചോദ്യം ഒരു കുടയാണ്....
അഭിമാനം നനയാതെ
തണുത്ത പാൽ കുടിക്കുന്നു....

Tuesday, 25 February 2020

ചരിത്രം

ചോരകൊണ്ടതിർത്തി
വരച്ച യുദ്ധങ്ങൾ
ചുവന്ന വരയിട്ടു
പഠിച്ച ചരിത്രങ്ങൾ
വേദമോ? വേദനയോ?
പൊയ്ക്കാല് നാട്ടി
സ്മാരകമാക്കുന്നു
സ്മരണകൾ.....

Monday, 24 February 2020

പ്രണയം

ആയിരം കിനാവു കൊണ്ട്
ഒരുക്കിവെച്ച മിഴിനാളങ്ങൾ
പരസ്പരം കൊളുത്തിവെച്ച
നക്ഷത്രങ്ങളായ്....
പ്രണയം തിളങ്ങുന്നു....

Saturday, 22 February 2020

ഉമ്മ

മകനേ നിനക്കുള്ള
ഉമ്മയാന്റെ ജന്മം
നരയും കരയും കൊണ്ട്
വഴി ചൂട്ടു വീശും... ജന്മം!!!

Wednesday, 19 February 2020

കല

ആരാച്ചാരുടെ പണി
ഒരു കലയാണത്രെ
അപ്പൊ കലയുടെ
ലക്ഷ്യം..... മരണമോ?

Tuesday, 18 February 2020

ആന

എന്റെ വീട്ടിൽ
വാങ്ങിയ ആനക്ക്
എന്റെ പേരിട്ടു
അപ്പൊ
മുത്തച്ഛൻ പറഞ്ഞു
തോട്ടി ഒന്നു മതിയല്ലോ

Friday, 14 February 2020

അഴിമതി

അഴിമതിക്ക്
അഴിയുമില്ല
പഴിയുമില്ല
പുക മാത്രമേയുള്ളൂ
മാധ്യമങ്ങൾ
ശ്വസിക്കുന്ന പുക

Thursday, 13 February 2020

കാത്തിരിപ്പ്

കാത്തിരിപ്പിൻ
കണ്ണീരു മൂടിയ
നേരം
വാക്കു വിറ്റു
മൗനത്തിലൊരു
നോമ്പ് കുറിച്ചു.

എത്ര കൂട്ടായ്
തണൽ വിരിച്ച്
മിഴി പാകി
ഓർമ്മയിണ ചേരുന്ന
നിന്നോളങ്ങളിൽ
ഒരു നിഴലായി
ലയിച്ചു നീളുമ്പോൾ

കാത്തിരിപ്പ്
കടം ചോദിച്ച
നേരം
ചുബനമിടം
നൽകിയ
ഇമ്പം കൊണ്ടു
വാതു വെച്ചു

എത്രയായി തോരാതെ
മഴ കൊണ്ട് നനഞ്ഞു
തോർത്താതെ
കുളിരിൽ പിടഞ്ഞു
ബാക്കി വെച്ച
കണ്മഷി പടർന്ന
കവിളിൽ
തിരഞ്ഞൊരു
കാലത്തിൻ
ശിഷ്ടം

കാത്തിരിപ്പിൻ
കനൽ വിതറിയ
നേരം

ഒരു മണമാകുന്നു
പിറകോട്ട്
നടന്നവന്റെ
വിയർപ്പിന്റെ
ഗന്ധം
വലഞ്ഞാലും
പിടഞ്ഞാലും
കാതിരിപ്പൊരു
കിനാവ് പോലെ
നിലാവ് പോലെ
വിടർന്ന
ചേലാണ്......

Thursday, 30 January 2020

പട്ടം

പട്ടിട്ടുമൂടി പട്ടടയിൽ
വെച്ചു കൊളുത്തിയത്
എന്റെ പട്ടമാണ്
അല്ലാതെ
നഷ്ടമല്ല.....

Tuesday, 28 January 2020

വെട്ടം

വെട്ടം വന്നിട്ടു
വെട്ടിയാൽ
വെട്ട്
മനസ്സിന്റെ
ഇരുട്ടിലായിരിക്കും

Friday, 17 January 2020

പഠനം

രാമനെ കുറിച്ചു പഠിച്ചു
രാവണനെ കുറിച്ചു പഠിച്ചു
മേഘത്തെ കുറിച്ചു പഠിച്ചു
ഭൂമിയെ കുറിച്ചു പഠിച്ചു
ചിന്തചെന്നതുന്നിടത്തോളം
അറിവെന്നു കുറിച്ചു

Thursday, 16 January 2020

വീട്ടുപേര്

എന്റെ ദിക്കു തിരിച്ച ഭിത്തിയിൽ
ഞാൻ ഒരു പേരെഴുതി
അതാണ് എന്റെ വീട്ടുപേര്

Monday, 6 January 2020

ബ്ലോക്ക്

9.30 നു ഓഫീസിൽ ഏതാണമെന്നു കരുതി നേരത്തെ ഇറങ്ങി.
പക്ഷെ block കിൽ പെട്ടു.
Block ഒരു പുതുമയല്ല.
Block ഒരു ന്യായമോ വാർത്തയോ അല്ല.
അല്ലേലും punching നു എന്ത് ബ്ലോക്ക്?
അങ്ങനെ ഞാൻ പെട്ടു.....
വണ്ടികൾക്ക് നടുവിൽ വണ്ടിക്കുള്ളിൽ
Ac യുടെ തണുപ്പും.... sterio യുടെ പാട്ടും....
Perfume ഇന്റെ മണവും ഒന്നും ഞാൻ അറിയുന്നില്ല.....
ഇന്ന് താമസിച്ചത് തന്നെ......
ഉള്ളിലെ ചൂടിൽ ഞാൻ വലഞ്ഞു....

ഇന്ന് എന്താണൊരു വഴി...
വാച്ചിലേക്ക് നോക്കി...
സൂചി അതാ ഓടുന്നു....
വെയിൽ കനത്തു തുടങ്ങി...
ഉച്ച വരെ ലീവ് ആക്കിയാലോ???

എന്താണീ നഗരം ഇങ്ങനെ.....
ശ്വാസം മുട്ടുന്നു
ഇന്നി എത്ര നേരം കാക്കണം....

ഒരു വാഹനവും അനങ്ങുന്നുപോലുമില്ല
അടുത്ത വാഹനങ്ങളിലേക്കു നോക്കി
എല്ലാവരും മൊബൈലിൽ ലയിച്ചിരിക്കുന്നു.
ചിലർ വണ്ടി ഓഫ് ചെയ്തു ശാന്തമായി ഇരിക്കുന്നു. ആരും ഹോൻ മുയക്കുന്നു പോലും ഇല്ല. ബ്ലോക്ക് എല്ലാവരെയും മയാക്കിയോ. ബൈക്കുകാർ ഹെല്മറ്റ് ഊരി മടിയിൽ വെച്ച് ചൂടിൽ ഉരുകുന്നു.

സമയം നീങ്ങുന്നു....

അതാ ഒരു സൈറൻ.... എതിർ ദിശയിൽ നിന്നാണാ ശബ്ദം.
ആംബുലൻസ് ആണോ?

അല്ല ഏതോ vip ആണ്
അടുത്തു നിന്ന ബൈക്കുകരൻ പറഞ്ഞു...

അല്പം കൂടി കഴിഞ്ഞപ്പോൾ മുന്നിൽ നിന്നു വാഹനങ്ങൾ അനങ്ങി തുടങ്ങി.

ഹാവൂ.... രക്ഷപെട്ടു....
നഗരം അതാ ചുമച്ചു തുടങ്ങി....
അതിനിടയിൽ വിക്കി വിക്കി ഇങ്ങനെ പറഞ്ഞോ.....

ഇന്നി എന്റെ ശ്വാസം ബ്ലോക്ക് ആകും...