എന്റെ കഥ നീ
വായിക്കണം
കാരണം അതിൽ
എന്നെ പോലൊരു
നീയുണ്ട്....
Thursday, 27 February 2020
Wednesday, 26 February 2020
ചായ
പഞ്ചസ്സാരയും തേയിലയും ഇല്ല
എന്നാലും ചായ വേണോ എന്ന്
ഞാൻ ചോദിച്ചു......
ആ ചോദ്യം ഒരു കുടയാണ്....
അഭിമാനം നനയാതെ
തണുത്ത പാൽ കുടിക്കുന്നു....
Tuesday, 25 February 2020
ചരിത്രം
വരച്ച യുദ്ധങ്ങൾ
ചുവന്ന വരയിട്ടു
പഠിച്ച ചരിത്രങ്ങൾ
വേദമോ? വേദനയോ?
പൊയ്ക്കാല്‍ നാട്ടി
സ്മാരകമാക്കുന്നു
സ്മരണകൾ.....
Monday, 24 February 2020
പ്രണയം
ആയിരം കിനാവു കൊണ്ട്
ഒരുക്കിവെച്ച മിഴിനാളങ്ങൾ
പരസ്പരം കൊളുത്തിവെച്ച
നക്ഷത്രങ്ങളായ്....
പ്രണയം തിളങ്ങുന്നു....
Sunday, 23 February 2020
Saturday, 22 February 2020
Friday, 21 February 2020
Wednesday, 19 February 2020
Tuesday, 18 February 2020
Friday, 14 February 2020
Thursday, 13 February 2020
കാത്തിരിപ്പ്
കാത്തിരിപ്പിൻ
കണ്ണീരു മൂടിയ
നേരം
വാക്കു വിറ്റു
മൗനത്തിലൊരു
നോമ്പ് കുറിച്ചു.
എത്ര കൂട്ടായ്
തണൽ വിരിച്ച്
മിഴി പാകി
ഓർമ്മയിണ ചേരുന്ന
നിന്നോളങ്ങളിൽ
ഒരു നിഴലായി
ലയിച്ചു നീളുമ്പോൾ
കാത്തിരിപ്പ്
കടം ചോദിച്ച
നേരം
ചുബനമിടം
നൽകിയ
ഇമ്പം കൊണ്ടു
വാതു വെച്ചു
എത്രയായി തോരാതെ
മഴ കൊണ്ട് നനഞ്ഞു
തോർത്താതെ
കുളിരിൽ പിടഞ്ഞു
ബാക്കി വെച്ച
കണ്മഷി പടർന്ന
കവിളിൽ
തിരഞ്ഞൊരു
കാലത്തിൻ
ശിഷ്ടം
കാത്തിരിപ്പിൻ
കനൽ വിതറിയ
നേരം
ഒരു മണമാകുന്നു
പിറകോട്ട്
നടന്നവന്റെ
വിയർപ്പിന്റെ
ഗന്ധം
വലഞ്ഞാലും
പിടഞ്ഞാലും
കാതിരിപ്പൊരു
കിനാവ് പോലെ
നിലാവ് പോലെ
വിടർന്ന
ചേലാണ്......