Saturday, 7 March 2020

പരീക്ഷ

അക്ഷരങ്ങൾ മുറുക്കി
തുപ്പിയ മുറ്റത്തു
അമ്പിളി, മുഖം
നോക്കി രസിക്കുമ്പോൾ
എന്റെ രാത്രി വിളക്ക്
കൊളുത്തി വെച്ച്
പരീക്ഷ കാവലിരുന്നു
പാവിരിച്ചു ആലസ്യം
പൂണ്ടു കിടന്ന
മോട്ടിന്റെ വിടവിലൂടെ
ഒരു സ്വപ്നത്തിന്റെ
ഗന്ധം കട്ട്
ഉദയം, പടിഞ്ഞാറ് നോക്കി
ഉന്മാദം കുഴിച്ചിട്ടു.

6 comments:

  1. Feeling happy to read this when already my exams are knocking on my door.... Beautiful lines...

    ReplyDelete
  2. പടിഞ്ഞാറ് നോക്കി..
    ആശ്വാസത്തിന്റെ പ്രതീക്ഷയിലേക്ക് നോക്കി ഇരിക്കുകയാണ് ചെറുകണ്ണുകൾ..
    ഒപ്പം സാറും.. 😄

    ReplyDelete