Friday, 18 September 2020

പട്ടണം

എന്റെ പട്ടണമേ
ലാത്തികൊണ്ടും
ചോരകൊണ്ടും
വലഞ്ഞുവോ?
പ്രതിക്ഷേധത്തിൽ
തെരുവ്
ശ്വാസം
തിരഞ്ഞുവോ?

പകൽ... വിധിയോർത്
വിയർത്ത പട്ടണത്തോട്
വലഞ്ഞ കിതപ്പിനിടെ
ചോദിച്ചു....
നിന്റെ പീഡനകഥ
ഞാൻ എഴുതട്ടേ... 

ചോര കണ്ടു
രസിച്ചോ...
വോട്ടിട്ട
ന്യായങ്ങൾ
വഴി മറന്ന
കാട്ടിൽ
വേടാനാരെന്നറിയാതെ
വേട്ടയെന്തിനെന്നറിയാതെ
ഇര തിരഞ്ഞു സാക്ഷിയായ്‌
ജനാധിപത്യത്തിന്റെ
അരുവിയിൽ
നീയെന്നു നിൻ
മുഖമറിയും.... 

എന്റെ പട്ടണമേ
ഒരു നല്ല
പകൽ വിരിയട്ടേ.... 

Thursday, 17 September 2020

പൂക്കളം

പണിയെടുത്തു...
കൂലി പേപ്പറിൽ ചൂണ്ടി
ഒപ്പിടാൻ പറഞ്ഞു...
"ബാങ്കിൽ വരുമത്രേ...."
പക്ഷേ കാത്തിരിപ്പിന്റെ
മൗനത്തെ തുളച്ചുകൊണ്ട്
മോൻ ചോദിച്ച സൈക്കിൾ
എന്നെ ഇടിച്ചു തെറുപ്പിച്ചു
ഓണമില്ലങ്കിലും
പൂക്കളം നിരന്നു
ചുവന്ന പൂക്കളം !!!!!

Wednesday, 16 September 2020

ദേഷ്യം

കണ്ടുമുട്ടുന്ന
സ്നേഹത്തിന്റെ
പുറത്തൊക്കെ
ചിരി ഒട്ടിച്ച
നേരബോക്കു
ചോദിച്ചു
നിനക്കെന്താ
ഇത്ര ദേഷ്യം
നിനക്കുമാത്രം
സ്നേഹമില്ല....
ദേഷ്യം കണ്ണാടി
നോക്കി....
ഞാൻ 
വിരൂപിയാണോ?
ഞാൻ
പാപമാണോ
മുഖം
ചിരിയുടെ മാത്രം
തറവാടാണോ?
കണ്ണുകൾ മെല്ലെ
അടഞ്ഞു
പേശികൾ അയഞ്ഞു
കൈകൾ തമ്മിലുരഞ്ഞു
കാലുകൾ വഴി തിരഞ്ഞു
മുടി കാറ്റിലുലഞ്ഞു
പുറത്തേക്കുള്ള വഴി
അറിയാതെ ദേഷ്യവും
അകത്തിക്കുള്ള വഴി
അറിയാതെ ചിരിയും
തമ്മിൽ തമ്മിൽ നോക്കി.... 

Tuesday, 15 September 2020

അവസാനം

അവസാന ബസ്സിന്റെ 
ഒച്ചയും വറ്റിയപ്പോയാണ്
അവൻ ബസ്സ് സ്റ്റോപ്പിൽ
എത്തിയത്.... 
ഇന്നി.... 
അവസാന തുള്ളി
ബോധം മറയുവോളം
കൂട്ടിരുന്ന കാത്തിരിപ്പിന്റെ 
തോളിൽ ചാഞ്ഞിരുന്ന്
അവസാന ബസ്സിന്റെ
പുകമണത് 
അസ്തമിക്കാതെ
ഒരു രാത്രി....
മെല്ല നടന്നു... 
ഇരുള് കനത്ത വഴി
ചീവിട് മൂളുന്ന വക്കു
കളിയാക്കുന്ന വഴിവിളക്കുകൾ
തനിച്ചാക്കിയ കറുത്ത ആകാശം
മനസ്സിന്റെ കടുത്ത വേനൽ... 
അവസാന വട്ടം ഞാൻ കാതോർത്തു... 
ഒരു നിലാവ് പോലെ
ബസ്സിന്റെ വെട്ടം
വന്നെങ്കിൽ.... 
അവസാനം
അവസാനം 
ഏതോ ഇരുളിൽ
അവസാനമായി.....

Friday, 11 September 2020

ശവപ്പെട്ടി

ശവപ്പെട്ടിയാകട്ടെ എന്ന്

ശാപം കിട്ടി ഒരു മരത്തിന്

വിധിയാണോ കനിയാണോ

വേരറ്റതെന്നറിയാതെ

ആകാശം മിഴിച്ചു നിന്നു

Wednesday, 9 September 2020

പ്രഭാതം

പത്രം വരുന്ന
ദിവസമേ
പ്രഭാതമുള്ളൂ...
അതുകൊണ്ടു തന്നെ
പത്രമാണ് പതിവ്
പ്രഭാതമല്ല

വാക്ക്

വാക്കിന്റെ 
വാല് പിടിച്ച്
നിലത്തടിച്ചു
മണ്ട പൊട്ടി
ചോരയൊലിച്ചപ്പോൾ
അതിൽ കൈമുക്കി
മുഖത്ത് വേഷമിട്ടു
ഇന്നി ഒരു ചർച്ചയായാലോ?

Tuesday, 8 September 2020

മധുരം

മധുരം കഴിക്കരുത്

ജീവിതം കായ്ക്കും

എന്നാൽ…..

മധുരമറിഞ്ഞേ…. 

കഥ തീരൂ… 

മാന്ത്രികൻ

മേനകെട്ട മനയിലൊരു

മാന്ത്രികനുണ്ട്….

മന്ത്രം പുകച്ചും

വർണ്ണം ജപിച്ചും

കാഴ്ച ചമച്ച രസികൻ!!!


Sunday, 6 September 2020

പണി

കാലം കുറിക്കാത്ത
പണിയുണ്ട്
അതാണ്
മന്ത്രിപ്പണി
കാലം കഴിഞ്ഞാലോ
ശില്പിക്കു പണി

പിരിവ്‌

പിരിക്കുന്നവൻ
മനുഷ്യന്റെ മുഖമുള്ള
മൃഗമാണ്...

ഭോഗിച്ചു വിശക്കുകയും
വിശന്ന് ഭോഗിക്കുകയും
ചെയുന്ന മൃഗം