സ്നേഹത്തിന്റെ
പുറത്തൊക്കെ
ചിരി ഒട്ടിച്ച
നേരബോക്കു
ചോദിച്ചു
നിനക്കെന്താ
ഇത്ര ദേഷ്യം
നിനക്കുമാത്രം
സ്നേഹമില്ല....
ദേഷ്യം കണ്ണാടി
നോക്കി....
ഞാൻ
വിരൂപിയാണോ?
ഞാൻ
പാപമാണോ
മുഖം
ചിരിയുടെ മാത്രം
തറവാടാണോ?
കണ്ണുകൾ മെല്ലെ
അടഞ്ഞു
പേശികൾ അയഞ്ഞു
കൈകൾ തമ്മിലുരഞ്ഞു
കാലുകൾ വഴി തിരഞ്ഞു
മുടി കാറ്റിലുലഞ്ഞു
പുറത്തേക്കുള്ള വഴി
അറിയാതെ ദേഷ്യവും
അകത്തിക്കുള്ള വഴി
അറിയാതെ ചിരിയും
തമ്മിൽ തമ്മിൽ നോക്കി....
തമ്മിൽ നോക്കി നോക്കി അങ്ങനെ ദേഷ്യവും ചിരിയും ഒരേ തറവാടിന്റെ അവകാശികൾ ആകട്ടെ..
ReplyDeleteK
Deleteദേഷ്യം ശുദ്ധമനസിന്റെ നേർചിത്രം ചിരി സ്നേഹത്തിന്റെയും. രണ്ടും ഒരു തറവാടിന്റെ അനന്തരാവകാശികൾ
ReplyDelete