Wednesday, 28 October 2020

അരുത്

അരുത് എന്നു പറഞ്ഞാലും
അകത്തെക്കു വരുന്ന
ചിലരുണ്ട്...
കാലത്തിനും 
കാലനും
പേടി തോന്നുന്ന
ചിലർ !!!

Monday, 26 October 2020

സ്കൂളിനോട്

നമ്മൾ പിരിയുമ്പോൾ 
നിനക്കു പകരക്കാരൻ
ഉണ്ടായിരുന്നു
എനിക്കോ....
ഇനിയും കനൽ അടങ്ങാത്ത
കാലത്തിന്റെ പെരുവഴിയിൽ
ഓർമ്മകൾ ചൂടുന്ന കണ്ണീർ മാത്രം.

Thursday, 22 October 2020

അക്കങ്ങൾ

അക്കങ്ങളായ്
സായന്തനങ്ങൾ
കൊറോണയുടെ
പുറകേ നടന്നു
നീ വളർന്നോ
നീ തളർന്നോ
നീ എത്ര കാലമുണ്ടാകും
നിൻ്റെ കാലനെന്നുണ്ടാകും
നീ ഏതു വഴിയാ വന്നെ?
നീ പോകുന്നില്ലേ.....?
എന്നും ഈ ചോദ്യങ്ങൾ
വന്നു സായന്തനത്തിൽ
തിര നോക്കി കിടക്കും
ദിവസങ്ങൾ കുത്തിവരച്ച
മണലിൽ
സമയത്തിൻ്റെ തിര
നിർത്താതെ ചിലച്ചു.

Wednesday, 21 October 2020

ഇന്നി എങ്ങോട്ട്?

കാലത്തിന്
കൊറോണ
കൊലുസ്സിട്ടു
ഇന്നി
ഞാനറിയാതെ
നീയെങ്ങോട്ട്
പോകാൻ?

Saturday, 10 October 2020

പകൽ

ചുവന്ന വീഞ്ഞു 
പകർന്ന സന്ധ്യകൾ
കറുത്ത കമ്പളം
പുതച്ചു നിന്ന അമ്പിളി
കലങ്ങിയ കണ്ണുമായി
പകൽ വീഞ്ഞു 
നുകർന്നു ചിരിച്ചു... 
ഈ തുടർക്കഥക്കു 
ഒടുക്കമുണ്ടോ?
എനിക്കൊരു
മോചനമുണ്ടോ?

ഞാൻ

ഞാൻ പൂവാകുന്നത്
അവൾ കണ്ടു... 
അവൾ പൂ ചൂടുന്നത്
അവർ കണ്ടു.... 

Friday, 9 October 2020

അനീതി

അനീതി നടന്നു പോകുന്നത്
അടർന്ന പൂക്കളുടെ മീതെയാണ്
വെയിലും കാറ്റും
സമയവും സാക്ഷിയായപ്പോൾ
ശെരി തെറ്റുകൾ കറുത്ത
കൊട്ടിട്ട് നീതി പീഡത്തിലിരുന്നു
പറഞ്ഞു.... 
സാക്ഷിയുണ്ടല്ലോ
നിന്റെ കാലം ഞാൻ കുറിക്കാം

സന്ധ്യയോട്...

കുഞ്ഞേ, നിനക്ക്
ഞാൻ എന്ന കടൽ തരാം
കരയിൽ നിന്ന് കടൽ കാണുന്നോ
കടൽ നീന്തി കര കാണുന്നോ
കാഴ്ചയുടെ തിര സാക്ഷി
സന്ധ്യേ... നിനക്കുത്തരമുണ്ടോ???

Tuesday, 6 October 2020

മാറ്റം

മഴ മാറി ഇല വാടി
വേരറ്റു കാറ്റിലീ മരവും വാടി
ഋതുക്കൾ മാറി താളവും വാടി
കര വാടി പെരുമയും മാറി
മാറ്റത്തിൻ അപേക്ഷ നീറി
ചാകാതെ ചവറായി നാറി

Monday, 5 October 2020

അന്യൻ

അന്യൻ എന്ന വാക്കുള്ള
ലോകമായിരുന്നു അത്.... 
പക്ഷേ എന്നിൽ പടർന്ന തീ
വഴി ചൂട്ടു കത്തിച്ച്
മുമ്പേ നടന്നപ്പോൾ.... 
അടിമക്ക് അന്യൻ എന്ന
വാക്കിന് പോലും 
അവകാശമില്ലെന്ന്
ഞാൻ അറിഞ്ഞു....

ഇഷ്ടം

നഷ്ടപ്പെട്ട ഇഷ്ടം
കഷ്ടപ്പെട്ടു നേടണം 
എന്നുണ്ടായിരുന്നു...
പക്ഷെ
ദുഷ്ടനായതുകൊണ്ട്
ശിഷ്ടമായി ജീവിതം

ചതി

ചതിയുടെ പാളയം വിട്ടു
നാട്ടു വഴിയിലെ പാട്ടു കേട്ടു
പാട്ടിലലിഞ്ഞ കാറ്റ് മൂളി
നീ വൈകിയ നേരമത്രയും
കട്ടു തിന്ന തിരക്കുകൾ
ഒരു മേശയിട്ടു വിരുന്നു കൂട്ടി
ഇന്നി എന്റെ ലോകം നീയാണ്
ഇന്നി ഞാൻ അടിമയല്ല
എന്റെ ശബ്ദത്തിൻ ചാട്ടവാറിൽ
പേടിച്ചു നിൽക്കണ്ടാ.... 
ചതിയുടെ പാളയം ഞാൻ വിട്ടു... 

Friday, 2 October 2020

കൂട്ട്

നിന്റെ കൂട്ടുതേടി
വന്ന എന്റെ ആശകൾ
നനഞ്ഞു നിന്ന്
കാത്തിരിപ്പിൻ
കുട തേടി വന്നപ്പോൾ
ഞാൻ ചോദിച്ചു
"നീ എങ്ങോട്ടാ"
അവൾ എന്തോ
പറഞ്ഞു.... 
അപ്പോയേക്കും
ആ ചിരിയുടെ
ചായ്പ്പിൽ ഒതുങ്ങി
നിന്നിലെ നനവായ്‌
ഞാൻ വല്ലാതെ തണുത്തു.... 

Thursday, 1 October 2020

നീ

എന്റെ ജാലകത്തിന്
ചില്ലിട്ട കുപ്പിവളകളെ
വെയിലിന്റെ 
ദിക്ക് കുറിച്ച്
നിലാവിന്റെ 
വരമ്പു വിരിച്ച്
എനിക്ക് തണലിട്ട
വർണ്ണങ്ങളിൽ
ഒരു വിലാസമേയുള്ളൂ
അതാണ് നീ...